Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 March 2018 5:17 AM GMT Updated On
date_range 17 March 2018 5:17 AM GMTടെറസിനു മുകളിൽ മൂന്നാം ക്ലാസുകാരിയുടെ കാർഷിക വിപ്ലവം
text_fieldsbookmark_border
മുക്കം: വീടിെൻറ ടെറസിനു മുകളിൽ പച്ചക്കറി കൃഷി ചെയ്ത് വിജയംവരിച്ചിരിക്കുകയാണ് മൂന്നാം ക്ലാസ് വിദ്യാർഥി. പന്നിക്കോട് ജി.എൽ.പി സ്കൂൾ വിദ്യാർഥി മുഹമ്മദ് സഹദാണ് പുതിയ കൃഷിപാഠം രചിച്ചത്. രാവിലെ സ്കൂളിൽ പോകുന്നതിനുമുമ്പും വൈകീട്ട് സ്കൂൾ വിട്ടതിനുശേഷവുമാണ് പരിപാലനം. പയർ, വെണ്ട, വഴുതിന, തക്കാളി, ചുരങ്ങ, ചീര, കാബേജ് എന്നിവക്കൊപ്പം തണ്ണിമത്തനും ടെറസ്സിൽ സമൃദ്ധമായി വളരുന്നുണ്ട്. നൂറോളം ഗ്രോബാഗുകളിലാണ് കൃഷി. പൂർണമായും ജൈവരീതിയിലുള്ള കൃഷിക്ക് ചാണകപ്പൊടി മാത്രമാണ് വളം. ഇലകളുടെ മഞ്ഞനിറം മാറ്റുന്നതിനായി കുമ്മായവും ഉപയോഗിക്കും. കൊടിയത്തൂർ കൃഷി ഓഫിസർ എം.എം. സബീന, ഓമശേരി കൃഷി ഓഫിസർ സാജിദ് അഹമ്മദ് എന്നിവരുടെ ഉപദേശവും മാതാവ് മുൻഷിറയുടെ സഹായവും സഹദിന് കരുത്തായി. MKMUC 6 മൂന്നാം ക്ലാസ് വിദ്യാർഥി ടെറസിൽ ഒരുക്കിയ പച്ചക്കറി കൃഷി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story