Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightpage6

page6

text_fields
bookmark_border
മഹാശാസ്ത്രജ്ഞനെ കണ്ടപ്പോൾ ഡോ. എ. രാജഗോപാൽ കമ്മത്ത് കഴിഞ്ഞ ആഗസ്റ്റിൽ പ്രഫസർ സ്റ്റീഫൻ ഹോക്കിങ്ങുമായി കേംബ്രിഡ്ജിലെ അദ്ദേഹത്തി​െൻറ ഒാഫിസിൽവെച്ചു നടത്തിയ കൂടിക്കാഴ്ച അവിസ്മരണീയമാണ്. ഞാൻ കാണുന്ന സമയത്ത് അദ്ദേഹം വളരെ ഉൗർജസ്വലനായിരുന്നു. കേംബ്രിഡ്ജ് സർവകലാശാലയിലെ ഡിപാർട്ട്മ​െൻറ് ഓഫ് അപ്ലൈഡ് മാത്തമാറ്റിക്സ് ആൻഡ് തിയററ്റിക്കൽ ഫിസിക്സിലെ ത​െൻറ ഒാഫിസിലെത്തി ഗവേഷകരെ നയിക്കുകയും സൈദ്ധാന്തിക ഭൗതികത്തിൽ സ്വന്തമായി ഗവേഷണം നടത്തുകയും പുതിയ ആശയങ്ങൾ അവതരിപ്പിക്കുകയും ചെയ്തിരുന്നു. സ​െൻറർ ഫോർ മാത്തമാറ്റിക്കൽ സയൻസിലാണ് ഹോക്കിങ്ങി​െൻറ ഒാഫിസ്. ശാരീരിക അസ്വസ്ഥതകൾ കാരണം പൊതുവേ സന്ദർശകരെ വിലക്കുകയാണ് പതിവ്. ഒരിക്കൽ ഐസക്ക് ന്യൂട്ടൻ അലങ്കരിച്ചിരുന്ന ലൂക്കേസിയൻ ചെയറിൽ വളരെക്കാലം ഹോക്കിങ്ങുണ്ടായിരുന്നു. അവിടെനിന്ന് വിരമിച്ചതിനുശേഷം സ​െൻറർ ഫോർ തിയററ്റിക്കൽ കോസ്മോളജി എന്ന ഒരു വിഭാഗം ഹോക്കിങ്ങി​െൻറ നേതൃത്വത്തിൽ പ്രവർത്തിച്ചുതുടങ്ങി. ഒരു ഇടവഴിയിലൂടെ ഡിപ്പാർട്ട്മ​െൻറിന് മുന്നിലെത്താം. താഴത്തെ നിലയിൽ കേംബ്രിഡ്ജിനെ അസാമാന്യമായ പ്രതിഭകൊണ്ടു വിസ്മയിപ്പിച്ച ഭാരതീയ ഗണിതശാസ്ത്രജ്ഞൻ എസ്. രാമാനുജ​െൻറ അർധകായപ്രതിമ വലിയ പ്രാധാന്യത്തോടെ പ്രദർശിപ്പിച്ചിരിക്കുന്നതു കണ്ടപ്പോൾ അത്യധികം സന്തോഷവും ഒപ്പം അഭിമാനവും തോന്നി. തൊട്ടടുത്ത ചുമരിൽ ഹോക്കിങ്ങി​െൻറ ചിത്രം. ഹോക്കിങ്ങി​െൻറ ജീവിതത്തെ ആസ്പദമാക്കി എഡ്ഡി റെഡ്മെയ്ൻ ഹോക്കിങ്ങായി അഭിനയിച്ചു ഫലിപ്പിച്ച തിയറി ഓഫ് എവരിതിങ്ങും ചിത്രീകരിച്ചത് കേംബ്രിഡ്ജിലെ പഴയ കാമ്പസുകളിൽ തന്നെ. സ്റ്റീഫൻ ഹോക്കിങ്ങിനെ ലോക പ്രശസ്തനാക്കിയത് 'എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം ' എന്ന എക്കാലത്തെയും മികച്ച ജനപ്രിയ ശാസ്ത്രകൃതിയാണ്. അനേകം ഭാഷകളിലേക്ക് അതു വിവർത്തനം ചെയ്യപ്പെട്ടു. പിന്നീട് ബ്ലാക് ഹോൾസ് ബേബി യൂനിവേഴ്സസ് ആൻഡ് അദർ എസ്സേയ്സ്, എ ബ്രിഫർ ഹിസ്റ്ററി ഓഫ് ടൈം, ദ ഗ്രാൻഡ് ഡിസൈൻ എന്നീ കൃതികൾകൂടി പുറത്തുവന്നു. 'മൈ ബ്രീഫ് ഹിസ്റ്ററി' സംഗ്രഹീത ആത്്മകഥയാണ്. ഹോക്കിങ് ഇന്നുവരുമെന്നുറപ്പില്ല, എന്നാലും ഇന്നിവിടെ വരുത്താൻ ആവതു ശ്രമിക്കാമെന്ന് ഹോക്കിങ്ങി​െൻറ പേഴ്സനൽ അസിസ്റ്റൻറ് ആൻതിയ ബെയ്ൻ പറഞ്ഞു. നല്ല കുഷ്യനുള്ള ഇരിപ്പിടം ചൂണ്ടിക്കാട്ടി അവിടെയിരിക്കൂ, ചിലപ്പോൾ മണിക്കൂറുകൾ കഴിഞ്ഞാകും പ്രഫസറെത്തുക എന്നും അവർ പറഞ്ഞു. ഇരുപത്തിയൊന്നാം വയസ്സിൽ അമിയോ േട്രാപ്പിക് ലാറ്ററൽ സ്ക്ലീറോസിസ് എന്ന രോഗം ബാധിച്ച് ജീവിക്കാൻ ഇനി വെറും രണ്ടുവർഷം മാത്രം എന്ന യാഥാർഥ്യത്തിനു മുന്നിൽ പകച്ചുപോകാതെ ധീരമായി ആ അവസ്ഥയെ നേരിട്ട് ഉന്നതസ്ഥാനത്തെത്തി. ജേൻ വൈൽഡ് എന്ന പെൺകുട്ടിയെ പരിചയപ്പെട്ടത് ഒരു വഴിത്തിരിവായി. എവിടെ ജീവിതമുണ്ടോ അവിടെ പ്രതീക്ഷയുണ്ട് എന്ന് ഹോക്കിങ് പറയുമായിരുന്നു. പ്രപഞ്ചവിജ്ഞാനീയത്തിലെ ഏറ്റവും വലിയ ചോദ്യം പ്രപഞ്ചത്തിനൊരു തുടക്കമുണ്ടായിരുന്നോ എന്നതാണ്. പ്രപഞ്ചാരംഭത്തിലെ അവസ്ഥയിൽ ശാസ്ത്രത്തിലെ സങ്കൽപനങ്ങൾക്ക് സാധുതയില്ല എന്ന കാര്യത്തിനാൽ തുടക്കം എന്ന ആശയത്തിന് ശാസ്ത്രജ്ഞർ പൊതുവേ എതിരായിരുന്നു. പ്രപഞ്ചം എപ്പോഴും വികസിക്കുകയും പുതിയ ദ്രവ്യം തുടർച്ചയായി ഉണ്ടാവുകയും ചെയ്യുന്ന സ്റ്റെഡിസ്റ്റേറ്റ് സിദ്ധാന്തത്തിൽ ദ്രവ്യത്തി​െൻറ സാന്ദ്രത ശരാശരി ഒരേപോലെ നിലനിൽക്കും എന്ന് കരുതിയിരുന്നു. ഹോക്കിങ് ഗവേഷണം തുടങ്ങിയ കാലത്തു നിരീക്ഷണ തെളിവുകൾ ഈ സിദ്ധാന്തത്തിന് എതിരായിരുന്നു. പ്രാപഞ്ചിക പശ്ചാത്തല വികിരണം ഈ സിദ്ധാന്തത്തിനെതിരായ ഏറ്റവും വലിയ തെളിവായി. അന്ത്യാവസ്ഥയിലുള്ള നക്ഷത്രം ഒരു നിശ്ചിത വലിപ്പത്തിലും ചെറുതാകുമ്പോൾ സ്ഥലവും കാലവും ഒടുങ്ങുന്ന ബിന്ദുവായ സിംഗുലാരിറ്റിയിലേക്ക് ചുരുങ്ങുമെന്ന് റോജർ പ​െൻറോസ് തെളിയിച്ചു. പ്രപഞ്ചത്തി​െൻറ വികാസത്തിലും ഈ ആശയം ഉപയോഗിക്കാമെന്ന് ഹോക്കിങ് തിരിച്ചറിഞ്ഞു. പ്രത്യേക അവസ്ഥകാരണം പേനയും പേപ്പറുമൊന്നും ഉപയോഗിക്കാനാകാത്തതുകൊണ്ട് മനസ്സിൽ വരക്കുന്ന ചിത്രങ്ങളുടെ രൂപത്തിലാണ് ആശയങ്ങൾ വിപുലീകരിച്ചിരുന്നത്. ഇതു പരിശീലിച്ചാൽ എത്ര സങ്കീർണമായ പ്രശ്നത്തിനും ഉത്തരം കണ്ടെത്താം എന്നദ്ദേഹം പറഞ്ഞിരുന്നു. ദ്രവ്യമാനവും ഉൗർജവും തമ്മിലുള്ള ബന്ധം ഐൻസ്െറ്റെന് ഇപ്രകാരമാണ് ബോധ്യപ്പെട്ടത്. ബ്ലാക്ഹോളുകളിൽനിന്നുള്ള വികിരണത്തി​െൻറ കാര്യം തനിക്ക് ഗ്രഹിക്കാനായത് സാധ്യമായ അവസ്ഥകളെ ഭാവനയിൽ രൂപങ്ങളാക്കി പരിശോധിച്ചതു മൂലമെന്നദ്ദേഹം പറഞ്ഞിട്ടുണ്ട്. 1965ൽ ജേൻ വൈൽഡിനെ വിവാഹം കഴിച്ചു. റോബർട്ട്, ലൂസി, തിമോത്തി എന്നിവരാണ് മക്കൾ. 1995ൽ ജേനുമായുള്ള ബന്ധമൊഴിഞ്ഞു. പിന്നീട് ത​െൻറ നഴ്സായിരുന്ന എലൈൻ മേസണെയാണ് ഹോക്കിങ് രണ്ടാം ഭാര്യയായി സ്വീകരിച്ചത്. എന്നാൽ, അവശനിലയിലായിരുന്ന ഹോക്കിങ്ങിനെ അലക്ഷ്യമായി പരിചരിച്ചതുമൂലം അദ്ദേഹത്തിന് ധാരാളം ശാരീരിക അസ്വസ്ഥതകൾ ഉണ്ടാകുകയും ഒരിക്കൽ മരണവുമായി മുഖാമുഖം കാണുകയും ചെയ്തു. അങ്ങനെ ആ ബന്ധവും വേർപെട്ടു. ഹോക്കിങ് താങ്കളെ പ്രതീക്ഷിക്കുന്നു എന്ന് ആൻതിയ വന്നുപറഞ്ഞു. ഐൻസ്റ്റൈനുശേഷം ലോകം കണ്ട ഏറ്റവും വലിയ ശാസ്ത്രജ്ഞനെയാണ് കാണാൻ പോകുന്നത്. എന്തൊക്കെയാണ് ഹോക്കിങ്ങുമായി സംസാരിക്കുക എന്ന് കാലേക്കൂട്ടി അവർ ചോദിച്ചറിഞ്ഞിരുന്നു. കഫറ്റേരിയയുടെ വശത്തുള്ള വലിയ ചില്ലുവാതിലിലൂടെ അകത്തു കടന്നു. ഒാരോ വാതിലിലും മാഗ്നറ്റിക് കാർഡ് കാണിച്ചാൽ മാത്രമേ അത് തുറക്കുകയുള്ളു. നല്ല സുരക്ഷ സംവിധാനം. ഹോക്കിങ്ങി​െൻറ പ്രത്യേക ലിഫ്റ്റിനെച്ചുറ്റിയുള്ള കോവണിയിലൂടെ മുകളിലത്തെ നിലയിലെത്തി. മുറിക്ക് മുന്നിൽ നിർത്തിയതിനുശേഷം ആൻതിയ അകത്തു ചെന്ന് എന്തൊക്കെയോ ഉറപ്പുവരുത്തി പിന്നീട് അകത്തേക്ക് ക്ഷണിച്ചു. മുറിയുടെ ഒരു വശത്ത് പ്രഫസർ ഹോക്കിങ് വീൽചെയറിലിരിക്കുന്നു. മുന്നിൽ വലിയൊരു സ്ക്രീൻ. അദ്ദേഹത്തെ വണങ്ങിയതിനുശേഷം ആൻതിയ ആവശ്യപ്പെട്ടതുപ്രകാരം തൊട്ടടുത്തിട്ടിരുന്ന കസേരയിൽ ഇരുന്നു. ഹോക്കിങ് പരിചയഭാവത്തിൽ ഹലോ എന്ന് സ്പീക്കറിലൂടെ പറഞ്ഞു. അവിടെയുണ്ടായിരുന്ന സഹായിയേയും ഒരു ഗവേഷക വിദ്യാർഥിനിയെയും ആൻതിയ പരിചയപ്പെടുത്തി. കുറച്ചു കഴിഞ്ഞപ്പോൾ 'ഗുഡ് മോണിങ്' എന്ന് ഹോക്കിങ്. വശത്തുള്ള ബ്ലാക്ബോർഡിൽ കണക്കുകൂട്ടലുകൾ നടത്തിയിരിക്കുന്നു. മേശയിലും ഷെൽഫിലും ഹോക്കിങ്ങി​െൻറ പൂർവകാല ചിത്രങ്ങൾ, ആദ്യ ഭാര്യയുടെയും കുട്ടികളുടെയും ചിത്രങ്ങൾ എന്നിവ കണ്ടു. ന്യൂട്ടനും ഐൻസ്റ്റൈനുമൊപ്പമുള്ള സ്റ്റാർട്രക്കിലെ ചിത്രവും ചുമരിലുണ്ട്. ഷെൽഫിൽ കുറേ പുസ്തകങ്ങളുമുണ്ട്. ഇടക്ക് വിവിധയിടങ്ങളിൽനിന്നുള്ള ഗവേഷകർ ഇവിടെയെത്തി ഹോക്കിങ്ങുമായി ചർച്ചചെയ്ത് മടങ്ങാറുണ്ട്. സ്ട്രിങ് സിദ്ധാന്തം, എം സിദ്ധാന്തം, ഇൻേഫ്ലഷൻ തുടങ്ങിയവയാണ് പ്രധാനം. ജനീവയിലെ സേണിൽനിന്നും സങ്കീർണമായ പ്രശ്നങ്ങൾക്കുള്ള പോംവഴി തിരഞ്ഞ് ഇവിടെയെത്താറുണ്ട്. ചിലരുമൊത്ത് ഹോക്കിങ് പ്രബന്ധവും അവതരിപ്പിച്ചിട്ടുണ്ട്. മൂന്ന് ഷിഫ്റ്റിലായി നഴ്സുമാർ ഹോക്കിങ്ങിനോടൊപ്പമുണ്ടാകും. ജനീവയിലെ സേൺ സന്ദർശനവേളയിൽ ന്യൂമോണിയ ബാധിച്ച് കുറേ ദിവസം ഉപകരണങ്ങളുടെ സഹായത്തോടെയായിരുന്നു ജീവിച്ചത്. ജീവൻ രക്ഷപ്പെടുത്താനായി നടത്തിയ ട്രക്കിയൊട്ടമി ശസ്ത്രക്രിയമൂലം അദ്ദേഹത്തി​െൻറ സംസാരശേഷി പൂർണമായും നഷ്ടപ്പെട്ടു. പിന്നീട് പതിയെ ജീവിതത്തിലേക്ക് തിരിച്ചുവരുകയും ത​െൻറ സന്തത സഹചാരിയായ സ്പീച്ച് സിന്തസൈസറിലൂടെ ആശയവിനിമയം സാധ്യമാക്കുകയും ചെയ്തു. ആദ്യമൊക്കെ കൈകൾ ഉപയോഗിച്ച് വലിയ സ്വിച്ച് പോലെയൊന്ന് ഉപയോഗിച്ച് കമ്പ്യൂട്ടറിലെ കഴ്സർ നീക്കാമായിരുന്നു. അപ്രകാരം വാക്കുകൾ തിരഞ്ഞെടുത്ത് വാക്യങ്ങളാക്കി സ്പീക്കറിലൂടെ ആശയവിനിമയം നടത്തുമായിരുന്നു. ആദ്യമായി സ്പീച്ച് സിന്തസൈസർ ഘടിപ്പിച്ചപ്പോൾ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈമി​െൻറ മാനുസ്ക്രിപ്റ്റ് വേഗം തയാറാക്കാൻ സഹായിക്കുമോ എന്ന് ടെക്നീഷ്യനോടു ചോദിച്ചു. പിന്നീട് കൈവിരലുകളുടെ ചലനശേഷിയും പൂർണമായും നഷ്ടപ്പെട്ടു. ഇപ്പോൾ വലതു കവിളിലെ പേശികൾ ഉപയോഗിച്ചാണ് കഴ്സർ നീക്കുന്നത്. കവിളി​െൻറ ചലനം ഒരു സെൻസർ പിടിച്ചെടുകയും അതുവഴി കഴ്സർ അനങ്ങുകയും ചെയ്യും. മിനിറ്റിൽ ഒരു വാക്ക് ഇപ്രകാരം ഉച്ചരിക്കാനാകും. ഐ.ടി രംഗത്തെ പ്രമുഖ കമ്പനിയായ ഇ​െൻറലാണ് ഈ സംവിധാനം ഹോക്കിങ്ങിന് നൽകിയത്. ആദ്യമായി കേരളത്തെക്കുറിച്ചാണ് ഹോക്കിങ്ങിനോട് സംസാരിച്ചത്. ഇവിടുത്തെ ഭൂപ്രകൃതി, കാലാവസ്ഥ, ജനങ്ങളുടെ രീതികൾ, പശ്ചിമഘട്ടം, ശാസ്ത്രാഭിമുഖ്യം തുടങ്ങിയവയെക്കുറിച്ചു വിശദീകരിച്ചു. ൈകയിൽ കരുതിയിരുന്ന കേരളത്തെക്കുറിച്ചുള്ള സചിത്രപുസ്തകം അദ്ദേഹത്തിന് നൽകി. സംഗമഗ്രാമമാധവനെക്കുറിച്ചു പറഞ്ഞപ്പോൾ ശ്രദ്ധിച്ചു കേൾക്കുന്നതു കണ്ടു. ആൻതിയയാണ് ഹോക്കിങ്ങിനു വേണ്ടി സംസാരിക്കുന്നത്. പിന്നീടൊരു ആറന്മുള കണ്ണാടി നൽകി അതേക്കുറിച്ചു വിശദീകരിച്ചു. പിന്നെ ഒരു പൊന്നാടയും കസവുമുണ്ടും നേര്യതും. ൈകയിൽ ഒരു കണ്ണാടിയും പിടിച്ച് പ്രകാശവേഗതയിൽ സഞ്ചരിച്ചാൽ ത​െൻറ മുഖം ആ കണ്ണാടിയിൽ തെളിയുമോ എന്ന ചോദ്യമാണ് ആൽബർട്ട് ഐൻസ്റ്റൈനെ ത​െൻറ ആപേക്ഷികത സിദ്ധാന്തത്തിലേക്ക് നയിച്ചത്. ഇതോർത്തിട്ടാകണം അദ്ദേഹം താൽപര്യത്തോടെ ആറന്മുള കണ്ണാടിയിൽ നോക്കിയത്. ഹോക്കിങ് ആറന്മുള കണ്ണാടിയിൽ നോക്കുന്നതി​െൻറ ചിത്രവുമെടുത്തു. ഇതിശേഷം 'പ്രപഞ്ചത്തി​െൻറ രീതികൾ' എന്ന ഏറ്റവും പുതിയ ലേഖനത്തി​െൻറ സംഗ്രഹം അദ്ദേഹത്തെ കേൾപിച്ചു. പ്രപഞ്ചത്തിന് ഒരു തുടക്കവും ഒടുക്കവും എന്ന ശാഠ്യത്തിന് പകരം പ്രപഞ്ചത്തി​െൻറ ആരംഭം ഒരു അവസ്ഥാമാറ്റമല്ലേ എന്ന ചോദ്യം അതിൽ ചർച്ച ചെയ്തിരുന്നു. വളരെ താൽപര്യത്തോടെ അദ്ദേഹം അതു കേട്ടിരുന്നു. തുടർന്ന് അദ്ദേഹത്തി​െൻറ ഒരു പ്രസ്താവവും ലോകമറിഞ്ഞു. സ്ഥലവും കാലവും തുടങ്ങിയത് പ്രപഞ്ചത്തി​െൻറ തുടക്കത്തിലാണ്. അതിനുമുമ്പ് എന്ന ചോദ്യത്തിനർഥമില്ല. കാരണം സമയം തുടങ്ങിയതു തന്നെ പ്രപഞ്ചത്തോടൊപ്പമാണ്. സമയത്തിന് പ്രപഞ്ചത്തിൽനിന്നും വേറിട്ടൊരു നിലനിൽപില്ല . പ്രപഞ്ചം പരിണമിക്കുന്നത് സമയത്തിലല്ല. ഈ രീതിയിൽ അദ്ദേഹത്തോട് സംവദിക്കാനും അദ്ദേഹത്തി​െൻറ മറുപടി ഒരു പ്രസ്താവമായി ലോകമറിഞ്ഞതും ഈ അവസരത്തിൽ അഭിമാനത്തോടെ പങ്കുവെക്കുന്നു. പ്രപഞ്ചത്തി​െൻറ ആദ്യാവസ്ഥകളെക്കുറിച്ചുള്ള ഹോക്കിങ്ങി​െൻറ നിരീക്ഷണം ഏറ്റവും ശ്രദ്ധേയമാണ്. മാനവചിന്തയെ വളരെയധികം സ്വാധീനിച്ച പ്രപഞ്ചാരംഭത്തിലെ സിൻഗുലാരിറ്റി എന്ന ആശയത്തി​െൻറ പിറവി അങ്ങനെയാണുണ്ടായത്. ഈയിടെ ഹോക്കിങ്ങി​െൻറ പിഎച്ച്.ഡി തീസീസ് ഓൺലൈനിൽ ലഭ്യമാക്കിയപ്പോൾ ലക്ഷക്കണക്കിനുള്ള ഡൗൺലോഡുകൾ കാരണം കേംബ്രിഡ്ജി​െൻറ വെബ്സൈറ്റ് നിശ്ചലമായി. ഇതുവരെ പ്രസിദ്ധീകരിക്കാത്ത ആശയങ്ങൾ പുതുതലമുറയിലെ ഗവേഷകർക്കായി ലഭ്യമാക്കണം എന്നദ്ദേഹത്തോട് അഭ്യർഥിച്ചിരുന്നു. എ​െൻറ സന്ദർശനത്തിനുശേഷം രണ്ടാഴ്ച കഴിഞ്ഞപ്പോൾ അദ്ദേഹത്തി​െൻറ ആദ്യത്തെ ഗവേഷണ പ്രബന്ധം സൗജന്യമായി കേംബ്രിഡ്ജി​െൻറ വെബ്സൈറ്റിൽ ലഭ്യമായി. ഇതിന് നന്ദി അറിയിച്ചുകൊണ്ടയച്ച ഇ-മെയിൽ സന്ദേശത്തിൽ തീസീസിലെ പ്രപഞ്ചത്തി​െൻറ ആദ്യാവസ്ഥകളെക്കുറിച്ചുള്ള ആശയമാണ് ഇതി​െൻറ കാതൽ എന്ന എ​െൻറ പ്രസ്താവം അതേദിവസം തന്നെ ഹോക്കിങ്ങി​െൻറ ഒാഫിസ് പ്രാധാന്യത്തോടെ ബി.ബി.സിക്ക് നൽകുകയും അങ്ങനെ ലോകമറിയുകയും ചെയ്തു. ഉച്ച കഴിഞ്ഞതോടെ വിടപറയാനുള്ള നേരമായി. ഇതിനിടെ ആൻതിയയുടെ സഹായത്തോടെ കുറേ ചിത്രങ്ങൾ എടുത്തിരുന്നു. ഇനി അദ്ദേഹത്തി​െൻറ എൺപതാം പിറന്നാളിനെത്താം എന്നാശംസിച്ച് കൈകൂപ്പി മഹാശാസ്ത്രജ്ഞനോട് താത്കാലികമായി വിടപറഞ്ഞു. അടുത്ത കുറച്ചു നൂറുവർഷത്തിനിടയിൽ മനുഷ്യർ സ്വയം നശിപ്പിച്ചില്ലെങ്കിൽ പ്രപഞ്ചത്തെക്കുറിച്ച് സാധ്യമായതിൽെവച്ചേറ്റവും പൂർണതയുള്ള വിവരണവും പ്രാപ്യമാകും എന്ന് പ്രത്യാശിക്കുന്നു. ഏതായാലും മനുഷ്യർ മറ്റു ഗ്രഹങ്ങളിൽ കുടിയേറുകയും നക്ഷത്രാനന്തര യാത്രകൾക്ക് തയാറെടുക്കുകയും വേണം. മറ്റു നക്ഷത്രയൂഥങ്ങളിൽ നമ്മേക്കാൾ വികസിച്ച സംസ്കൃതികളുണ്ടാകാം. അവരെ ബന്ധപ്പെടാൻ ശ്രമിക്കുന്നതുതന്നെ സൂക്ഷിച്ചുവേണം. കാരണമറിയാൻ മനുഷ്യ​െൻറ ചരിത്രം പരിശോധിച്ചാൽ മതിയെന്ന് ഹോക്കിങ് മുന്നറിയിപ്പു നൽകുകയും ചെയ്തിരുന്നു. ആ മഹാ ശാസ്ത്രജ്ഞനെ നേരിൽ കാണാനും അടുത്തറിയാനും സംവദിക്കാനും കഴിഞ്ഞത് മഹാഭാഗ്യമായി കരുതുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story