Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2018 5:29 AM GMT Updated On
date_range 15 March 2018 5:29 AM GMTഭാരവാഹികളെ ചൊല്ലി തർക്കം: ഏകോപന സമിതി യൂത്ത് വിങ് യോഗം അലസി
text_fieldsbookmark_border
മുക്കം: ഭാരവാഹികളെ ചൊല്ലിയുള്ള തർക്കത്തെതുടർന്ന് മുക്കം വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് യോഗം തെറ്റിപ്പിരിഞ്ഞു. മുക്കം വ്യാപാരഭവനിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനായി പ്രത്യേക യോഗം ചേർന്നത്. ജില്ല യൂനിറ്റ് നേതാക്കളുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ നിലവിലെ ജനറൽ സെക്രട്ടറിയെ പ്രസിഡൻറായും വൈസ് പ്രസിഡൻറിനെ ജനറൽ സെക്രട്ടറിയായും പ്രസിഡൻറിനെ ട്രഷററായും നിയമിക്കാൻ അഭിപ്രായ ഐക്യം രൂപപ്പെടുത്തിയിരുന്നു. എന്നാൽ, അവസാന നിമിഷം ഈ പാനലിന് വിരുദ്ധമായി മറ്റൊരു പാനൽ അവതരിപ്പിച്ചതോടെയാണ് ബഹളത്തിൽ കലാശിച്ചത്. മാറിയ പാനൽ അംഗീകരിക്കിെല്ലന്ന് പറഞ്ഞ് ഒരു വിഭാഗം രംഗത്തെത്തിയതോടെ പരസ്പരം ഉന്തും തള്ളുമായി. ഇതോടെ യോഗം അലസിപ്പിരിയുകയായിരുന്നു. ഏകോപന സമിതി ജില്ല വൈസ് പ്രസിഡൻറ് സി.ജെ. ടെന്നിസൺ, യൂത്ത് വിങ് ജില്ല പ്രസിഡൻറ് ബാബുമോൻ, വനിത വിങ് നേതാവ് സൗമിനി മോഹൻദാസ് എന്നിവരുടെ സാന്നിധ്യത്തിലാണ് പരസ്പരം പോർവിളിയുമായി പിരിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story