Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകരുവൻതിരുത്തി...

കരുവൻതിരുത്തി ജങ്​ഷനിലെ റോഡ് പ്രവൃത്തി ഒച്ചിഴയും വേഗത്തിൽ

text_fields
bookmark_border
*റോഡ് പൂർണമായും അടച്ചിട്ട് ഒരാഴ്ച കഴിഞ്ഞു ഫറോക്ക്: ഫറോക്ക് കരുവൻതിരുത്തി ജങ്ഷനിൽ റോഡിൽ ഇൻറർലോക്ക് പതിക്കുന്ന പ്രവൃത്തി ഇഴയുന്നു. റോഡ് അടച്ചിട്ട് ഒരാഴ്ചയിലധികമായി. ഇതോടെ ഫറോക്ക് ടൗണിൽനിന്ന് കരുവൻ തിരുത്തിയിലേക്ക് യാത്രചെയ്യണമെങ്കിൽ കിലോമീറ്ററുകൾ ചുറ്റിസഞ്ചരിച്ച് ചെറുവണ്ണൂർ വഴി ഫറോക്ക് പഴയപാലം കടന്നുവേണം കരുവൻതിരുത്തി-ചാലിയം ഭാഗങ്ങളിലെത്താൻ. പ്രവൃത്തി ഇത്ര നീണ്ടുപോകുകയാണെങ്കിൽ വൺവേ സംവിധാനമേർപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. റോഡ് പൂർണമായി അടക്കാതെ ഒരു ഭാഗത്തെ പ്രവൃത്തി തുടരുകയും മറുഭാഗത്ത് വാഹനങ്ങൾ സഞ്ചരിക്കാൻ അവസരം ഒരുക്കുകയും ചെയ്തിരുന്നെങ്കിൽ യാത്ര ഇത്ര ക്ലേശകരമാകുമായിരുന്നില്ല. അധികൃതർ വേണ്ടത്ര ആലോചിക്കാതെയാണ് റോഡ് പൂർണമായും അടച്ചത്. ഇതു കാരണം കരുവൻതിരുത്തി, ചാലിയം, ചെറുവണ്ണൂർ തുടങ്ങിയ പ്രദേശങ്ങളിലെ യാത്രക്കാർ വലയുകയാണ്. ഇരുചക്രവാഹനത്തിന് പോലും സഞ്ചരിക്കാൻ പറ്റാത്ത വിധത്തിലാണ് റോഡ് അടച്ചിട്ടിരിക്കുന്നത്. ഈ പ്രവൃത്തി കഴിഞ്ഞാൽ തൊട്ടപ്പുറത്ത് കരുവൻതിരുത്തി റോഡിൽ ചായിച്ചൻ വളവിലും ഇൻറർലോക്ക് പതിക്കാനുണ്ട്. ഫറോക്കിലെ അവസ്ഥ തന്നെയാണ് ഇവിടെയും അനുഭവപ്പെടുക എന്ന ആശങ്കയിലാണ് നാട്ടുകാർ. വൺവേ സംവിധാനത്തിലൂടെ ബന്ധപ്പെട്ട അധികൃതർ സഞ്ചാരസ്വാതന്ത്യം നൽകണമെന്നതാണ് ജനങ്ങളുടെ ആവശ്യം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story