Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകെ.എസ്.ആർ.ടി.സി...

കെ.എസ്.ആർ.ടി.സി ഡ്രൈവറെ ബസ്​ തടഞ്ഞ്​ മർദിച്ചു

text_fields
bookmark_border
പേരാമ്പ്ര: കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവറെ ബസ് തടഞ്ഞുനിർത്തി മർദിച്ച് പരിക്കേൽപിച്ചതായി പരാതി. കൈവേലി എടവലത്ത് മനീഷിനാണ് (35) മർദനമേറ്റത്. ഇദ്ദേഹത്തെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട്ടുനിന്ന് തൊട്ടിൽപാലത്തേക്ക് പോകുന്ന ബസ് പലേരി പള്ളിക്കു സമീപം തടഞ്ഞുനിർത്തി ഓട്ടോഡ്രൈവർ മർദിക്കുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. ഡ്രൈവർ സീറ്റിൽനിന്ന് പുറമെ വലിച്ചിട്ട് മർദിച്ചെന്നാണ് പേരാമ്പ്ര പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story