Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right20 വർഷത്തെ...

20 വർഷത്തെ കാത്തിരിപ്പിന് വിരാമം മംഗലാട് കുയ്യടിപ്പാറ കുടിവെള്ള പദ്ധതി പ്രവൃത്തി ആരംഭിച്ചു

text_fields
bookmark_border
തണ്ണീർപന്തൽ: മംഗലാട് അരൂറ കുന്നി​െൻറ ചെരുവിലുള്ള നിരവധി കുടുംബങ്ങളുടെ കുടിവെള്ള പ്രശ്നത്തിന് തുണയായി പാറക്കൽ അബ്ദുല്ല എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 40 ലക്ഷം രൂപ അനുവദിച്ച് കുയ്യടിപ്പാറ കുടിവെള്ള പദ്ധതി പ്രവൃത്തി ആരംഭിച്ചു. നേരത്തേ പ്രദേശവാസികളുടെ കൂട്ടായ്മയിൽ മുൻ എം.എൽ.എ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾക്ക് നിരവധി നിവേദനങ്ങൾ നൽകിയിരുന്നെങ്കിലും ഫലമുണ്ടായിരുന്നില്ല. തുടർന്നാണ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.എം. നഷീദയുടെ നേതൃത്വത്തിൽ പ്രദേശവാസികൾ പാറക്കൽ അബ്ദുല്ല എം.എൽ.എയെ സമീപിച്ചത്. പ്രദേശത്തെ കുടിവെള്ള ക്ഷാമത്തി​െൻറ രൂക്ഷത നേരിട്ട് മനസ്സിലാക്കിയ എം.എൽ.എ ത​െൻറ ആസ്തി വികസന ഫണ്ടിൽനിന്ന് 40 ലക്ഷം രൂപ അനുവദിക്കുകയായിരുന്നു. കുടിവെള്ള പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം പാറക്കൽ അബ്ദുല്ല എം.എൽ.എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.എം. നഷീദ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നൊച്ചാട്ട് കുഞ്ഞബ്ദുല്ല, വാർഡ് മെംബർ എം.കെ. ഷീബ, പനയുള്ളതിൽ അമ്മത് ഹാജി, പൊക്കൻ എള്ളോടി, പി.പി. സജീവൻ, എ.കെ. അബ്ദുല്ല, എം.എ. മൂസ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story