Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 March 2018 5:29 AM GMT Updated On
date_range 13 March 2018 5:29 AM GMTമതേതര ശക്തികളുടെ ഏകീകരണം കാലഘട്ടത്തിെൻറ ആവശ്യം ^കെ.പി. മോഹനൻ
text_fieldsbookmark_border
മതേതര ശക്തികളുടെ ഏകീകരണം കാലഘട്ടത്തിെൻറ ആവശ്യം -കെ.പി. മോഹനൻ നാദാപുരം: വർഗീയ പിന്തിരിപ്പൻ ശക്തികൾക്കെതിരെ മതേതര സോഷ്യലിസ്റ്റ് ബദൽ രൂപപ്പെടുമെന്നും സോഷ്യലിസ്റ്റ് ദർശനങ്ങൾ ഉയർത്തിപ്പിടിച്ച് ശരത് യാദവിെൻറ നേതൃത്വത്തിൽ ജനതാദളിനെ ശക്തിപ്പെടുത്തണമെന്നും മുൻമന്ത്രിയും ജനതാദൾ ദേശീയ കൗൺസിലംഗവുമായ കെ.പി. മോഹനൻ. ഇരിങ്ങണ്ണൂർ മേഖല ജനതാദൾ (യു) കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനതാദൾ-യു എടച്ചേരി പഞ്ചായത്ത് പ്രസിഡൻറ് വത്സരാജ് മണലാട്ട് അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് മനയത്ത് ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. നാദാപുരം മണ്ഡലം പ്രസിഡൻറ് പി.എം. നാണു, എം. വേണുഗോപാല കുറുപ്പ്, രവീന്ദ്രൻ പാച്ചാക്കര, എം.പി. വിജയൻ, കെ. നാരായണൻ, ഗംഗാധരൻ പാച്ചാക്കര, ടി. പ്രകാശൻ, പി.കെ. സജീവൻ, എം.പി. നിർമല എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി പി.കെ. അശോകൻ സ്വാഗതവും ട്രഷറർ മനക്കൽ വേണുഗോപാലൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story