Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനേത്ര പരിശോധന ക്യാമ്പ് ...

നേത്ര പരിശോധന ക്യാമ്പ് നടത്തി

text_fields
bookmark_border
നാദാപുരം: എടച്ചേരി മാപ്പിള എൽ.പി സ്കൂൾ കോഴിക്കോട് മലബാർ ഐ ഹോസ്പിറ്റലുമായി സഹകരിച്ച് നേത്രപരിശോധന ക്യാമ്പ് നടത്തി. ഇരുന്നൂറോളം രോഗികൾ ക്യാമ്പിൽ പരിശോധനക്കെത്തി. തിമിര ശസ്ത്രക്രിയ നിർദേശിക്കപ്പെട്ട രോഗികൾക്ക് കോഴിക്കോട് മലബാർ കണ്ണാശുപത്രിയിൽ സൗജന്യമായി ശസ്ത്രക്രിയ ചെയ്തുകൊടുക്കുന്നതിനുള്ള സംവിധാനമേർപ്പെടുത്തിയിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. മലബാർ ഐ ഹോസ്പിറ്റൽ ചെയർമാൻ ഡോ. ചന്ദ്രകാന്ത് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് എം.കെ. മുനീർ അധ്യക്ഷത വഹിച്ചു. എം.എ. മൗലവി വിലാതപുരം, സ്കൂൾ മാനേജർ മുഹമ്മദ് റഫീഖ്, ഹെഡ്മിസ്ട്രസ് ശ്രീലത എന്നിവർ സംസാരിച്ചു. ഡോ. അഞ്ജന, കെ.കെ. ഉബൈദ് മാസ്റ്റർ, സായൂജ് മാസ്റ്റർ, ഷമീമ ടീച്ചർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story