Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപയ്യന്നൂർ താലൂക്ക്...

പയ്യന്നൂർ താലൂക്ക് യാഥാർഥ്യമായി

text_fields
bookmark_border
പയ്യന്നൂർ: സർക്കാർമാത്രം വിചാരിച്ചാൽ വികസനം സാധ്യമാകില്ലെന്നും അതിന് ജനപങ്കാളിത്തം അനിവാര്യമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്ത് വികസനപ്രവർത്തനങ്ങൾക്ക് ജനങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്താനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പയ്യന്നൂർ ഗവ. ബോയ്സ് ഹൈസ്കൂൾ സ്റ്റേഡിയത്തിൽ പയ്യന്നൂർ താലൂക്കി​െൻറ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. തളിപ്പറമ്പ് താലൂക്കിലെ 16 വില്ലേജുകളും കണ്ണൂർ താലൂക്കിലെ ആറു വില്ലേജുകളും ഉൾപ്പെടെ 22 വില്ലേജുകൾ ഉൾപ്പെടുന്ന പയ്യന്നൂർ താലൂക്ക് ഒാഫിസ് മിനി സിവിൽ സ്റ്റേഷ​െൻറ ഒന്നാം നിലയിലായിരിക്കും പ്രവർത്തിക്കുക. രണ്ടു തഹസിൽദാർമാരും ആറു െഡപ്യൂട്ടി തഹസിൽദാർമാരും ഉൾപ്പെടുന്ന താലൂക്ക് സമ്പൂർണ കടലാസുരഹിത ഇ-ഓഫിസായാകും പ്രവർത്തിക്കുക. ചടങ്ങിൽ ചിറ്റടി കോളനിയിലെ എട്ടു കുടുംബങ്ങൾക്ക് റവന്യൂമന്ത്രി പട്ടയം വിതരണം ചെയ്തു. റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story