Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 March 2018 5:36 AM GMT Updated On
date_range 10 March 2018 5:36 AM GMTമയക്കം നൽകാതെ െബ്രയിൻ ട്യൂമർ ഒാപറേഷൻ നടത്തി
text_fieldsbookmark_border
കോഴിക്കോട്: മയക്കം നൽകാതെ രോഗിയുടെ തലച്ചോറിലെ ട്യൂമർ മേയ്ത്ര ഹോസ്പിറ്റലിൽ വിജയകരമായി നീക്കംചെയ്തു. ആശുപത്രിയിലെ ന്യൂറോ സർജറി വിഭാഗം മേധാവി ഡോ. ശ്യാം സുന്ദറിെൻറ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് ശസ്ത്രക്രിയ ചെയ്തത്. മൂന്നു മണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയ ലോക്കൽ അനസ്േതഷ്യയും നിയന്ത്രിത സെഡേഷനും നൽകിയാണ് നിർവഹിച്ചത്. ശസ്ത്രക്രിയയിലുടനീളം രോഗി ഉണർന്നിരിക്കുകയും ഡോക്ടർമാരുമായി സംസാരിക്കുകയും ചെയ്തിരുന്നു. ഇൻട്രാ ഓപ്പറേറ്റിവ് ഇലക്ട്രോ ഫിസിയോളജിക്കൽ മോണിറ്ററിെൻറ സഹായത്തോടെയാണ് ഇത് ചെയ്തതെന്നും ഇത്തരത്തിലുള്ള ശസ്ത്രക്രിയവഴി ശസ്ത്രക്രിയാനന്തരം രോഗിക്ക് ഉണ്ടായേക്കാവുന്ന കൈകാലുകളുടെ ചലനശേഷി നഷ്ടപ്പെടൽ, സംസാരശേഷി നഷ്ടപ്പെടൽ തുടങ്ങിയവ മനസ്സിലാക്കാനും അത് ശസ്ത്രക്രിയ സമയത്തുതന്നെ പരിഹരിക്കാൻ സാധിക്കുമെന്നും ഡോ. ശ്യാം സുന്ദർ പറഞ്ഞു. ശസ്ത്രക്രിയക്കുശേഷം വേഗം സുഖംപ്രാപിച്ച രോഗിക്ക് മൂന്നുദിവസത്തിനുശേഷം ആശുപത്രി വിടാനുമായി. ന്യൂറോ സർജറി വിഭാഗത്തിലെ ഡോ. മിഷൽ ജോണി, ഡോ. അനൂപ് നരേന്ദ്രൻ, അനസ്േതഷ്യോളജി വിഭാഗത്തിലെ ഡോ. ഗീത ജോർജ്, ഡോ. ബിന്ദ്യ അനൂപ് എന്നിവരാണ് മെഡിക്കൽ സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story