Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎം.എൽ.എയും യു.ഡി.എഫും...

എം.എൽ.എയും യു.ഡി.എഫും നുണകൾ പ്രചരിപ്പിച്ച് സംഘർഷമുണ്ടാക്കുകയാണെന്ന്​

text_fields
bookmark_border
കോഴിക്കോട്: കുറ്റ്യാടി എം.എൽ.എയും യു.ഡി.എഫ് നേതൃത്വവും നുണകൾ പ്രചരിപ്പിച്ച് സംഘർഷമുണ്ടാക്കാൻ ശ്രമം നടത്തുകയാണെന്ന് സി.പി.എം ജില്ലകമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. വടകര താലൂക്കിൽ സി.പി.എം അല്ലാത്തവരെ പൊതുപ്രവർത്തനം നടത്താൻ അനുവദിക്കുന്നില്ലെന്നാണ് എം.എൽ.എ നിയമസഭയിൽ പ്രസംഗിച്ചത്. വടകര താലൂക്കി​െൻറ പല ഭാഗങ്ങളിലും വിദ്യാർഥികൾക്ക് വിദ്യാലയങ്ങളിലും തൊഴിലാളികൾക്ക് തൊഴിലിടങ്ങളിൽ പോകാനും കഴിയാത്ത സാഹചര്യം നിലനിൽക്കുന്നു എന്ന നുണ പ്രചരിപ്പിക്കുന്നതിലൂടെ താലൂക്കിലെ ജനങ്ങളെയാകെ അപമാനിക്കാനാണ് ശ്രമിക്കുന്നത്. വടകര ഓർക്കാട്ടേരി മേഖലയിലാണ് ഏതാനും അക്രമസംഭവങ്ങൾ ഇക്കാലയളവിൽ ഉണ്ടായത്. ഇതിൽ ഏറെയും ആർ.എം.പി സംഘം മുസ്ലിം ലീഗി​െൻറയും കോൺഗ്രസി​െൻറയും ഒത്താശയോടെ സി.പി.എമ്മിനുനേരെ നടത്തിയ ഏകപക്ഷീയമായ ആക്രമണങ്ങളുമായിരുന്നു. ഈ നിലയിലെല്ലാം അക്രമവും പേക്കൂത്തുമായി താണ്ഡവമാടിയ സംഘത്തെ ന്യായീകരിക്കാനും സംരക്ഷിക്കാനുമാണ് യു.ഡി.എഫ് നേതൃത്വം രംഗത്തുവന്നത്. കുറ്റ്യാടി എം.എൽ.എ യുെടയും യു.ഡി.എഫ് നേതൃത്വത്തി​െൻറയും ഇത്തരം ഹീനമായ ചെയ്തികൾക്കെതിരെ മുഴുവൻ മനുഷ്യസ്നേഹികളും സമാധാനകാംക്ഷികളും പ്രതിഷേധിക്കണമെന്നും ജില്ലകമ്മിറ്റി അഭ്യർഥിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story