Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 March 2018 5:18 AM GMT Updated On
date_range 10 March 2018 5:18 AM GMTപാചക തൊഴിലാളിയെ ആദരിച്ചു
text_fieldsbookmark_border
പേരാമ്പ്ര: ലോക വനിത ദിനാചരണത്തിെൻറ ഭാഗമായി രണ്ടുപതിറ്റാണ്ടായി ചങ്ങരോത്ത് എം.യു.പി സ്കൂളിൽ പാചകത്തൊഴിലാളിയായി പ്രവർത്തിച്ചുവരുന്ന പ്രസന്ന കോക്കാടിനെ ആദരിച്ചു. ഏഴാം ക്ലാസ് വിദ്യാർഥിനി സന ഫാത്തിമ പൊന്നാടയണിയിച്ചു. ആധുനിക സൗകര്യങ്ങളൊന്നുമില്ലാത്ത ഒരുകാലത്ത് തുച്ഛമായ വേതനത്തിൽ ജോലിയിൽ തുടർന്ന് ഒട്ടനവധി തലമുറകൾക്കു ഭക്ഷണമൊരുക്കി പരാതിയും പരിഭവങ്ങളുമില്ലാതെ നിശബ്ദ സേവനം നടത്തിയ ഇവർ വിദ്യാർഥികളെ സ്വന്തം മക്കളെപ്പോലെയാണ് കാണുന്നത്. കെ.കെ. യൂസഫ്, കെ. സുഫൈറ, സി.വി. നജ്മ, കെ. റഷീദ്, കെ. ഹസീന, കെ.എൻ. സനിലകുമാരി, വി.പി. നിഷ, എ.സി. അൻഷിദ, ഇ.പി. സജ്ന, വി. സിന്ധു എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story