Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകടൽ സർവേ പൂർത്തിയാക്കി...

കടൽ സർവേ പൂർത്തിയാക്കി സംഘം തിരിച്ചെത്തി

text_fields
bookmark_border
ബേപ്പൂർ: സംസ്ഥാന തുറമുഖ വകുപ്പിനു കീഴിലുള്ള ഹൈഡ്രോഗ്രാഫിക് സർവേ വിഭാഗം കടൽ പര്യവേക്ഷണം കഴിഞ്ഞ് ബേപ്പൂർ തുറമുഖത്ത് തിരിച്ചെത്തി. ഈ മാസം ഒന്നാം തീയതിയാണ് കടൽ സർവേക്കായി ബോട്ട് പുറപ്പെട്ടത്. പുതിയാപ്പ ഭാഗത്ത് കടലിലാണ് എട്ടു ദിവസംനീണ്ട സർവേ നടത്തിയത്. ഹൈഡ്രോഗ്രാഫിക് സർവേ വിഭാഗത്തി​െൻറ എം.വി.സർവേയർ എന്ന ബോട്ടാണ് കടൽ പര്യവേക്ഷണത്തിന് ഉപയോഗിച്ചത്. സർവേ അഞ്ചു ദിവസംകൊണ്ട് തീരേണ്ടതായിരുന്നു. എന്നാൽ, ബോട്ടി​െൻറ മുഴുവൻ ഭാഗങ്ങളും പ്രവർത്തനക്ഷമമല്ലാത്ത കാരണത്താലാണ് വൈകിയത്. കടലിൽ െവച്ച് ബോട്ടി​െൻറ അടിഭാഗത്ത് ചെറിയ ദ്വാരം വീണപ്പോൾ ഷീറ്റ് വെച്ച് അടച്ചാണ് സർവേ പ്രവൃത്തികൾ പൂർത്തീകരിച്ചത്. ഈ സീസണിൽ ഒരു സർവേ പോലും ചെയ്യാത്ത കാര്യം വിവാദമായപ്പോഴാണ് തട്ടിക്കൂട്ടിയ ബോട്ടുമായി സർവേ സംഘത്തെ കടലിലേക്ക് പറഞ്ഞയച്ചതെന്നും പരാതിയുണ്ട്. കടലി​െൻറ ആഴം പരിശോധിക്കുകയും മണൽതിട്ടകളും പാറമടക്കുകളും അടയാളപ്പെടുത്തി തുറമുഖ വകുപ്പിന് റിപ്പോർട്ട് തയാറാക്കി കൈമാറുകയും ചെയ്യുന്ന ജോലിയാണ് ഹൈഡ്രോഗ്രാഫിക് സർവേ വിഭാഗം നടത്തുന്നത്. ഈ റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിലാണ് കപ്പൽ, ഉരു തുടങ്ങിയ യാനങ്ങൾക്ക് തുറമുഖത്തേക്ക് അടുക്കാനുള്ള ചാലുകൾ നിർണയിക്കുന്നത്. പിന്നീട് തുടർ നടപടിയായാണ് മണ്ണുമാന്തിക്കപ്പൽ ഉപയോഗിച്ച് ഈ ഭാഗങ്ങളിൽ ഡ്രഡ്ജിങ് നടത്തുന്നത്. പൊന്നാനി മുതൽ മാഹി വരെയാണ് ബേപ്പൂർ മറൈൻ ഹൈഡ്രോഗ്രാഫിക് വിഭാഗത്തി​െൻറ സർവേ ഏരിയ നിർണയിച്ചിരിക്കുന്നത്. സീസണിലെ ആദ്യത്തെ സർവേ പ്രവൃത്തിയാണ് ഇന്നലെ പൂർത്തീകരിച്ച് മടങ്ങിയെത്തിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story