Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകച്ചേരിമുക്കില്‍...

കച്ചേരിമുക്കില്‍ കടകളില്‍ മോഷണം

text_fields
bookmark_border
കൊടുവള്ളി: കിഴക്കോത്ത് കച്ചേരിമുക്ക് അങ്ങാടിയില്‍ രണ്ട് കടകളില്‍ മോഷണം. ഞായറാഴ്ച പുലര്‍ച്ചയാണ് സംഭവം. കൂട്ടാക്കില്‍ അബൂബക്കറി​െൻറ ഉടമസ്ഥതയിലുള്ള ഡേടുഡേ സൂപ്പര്‍ മാര്‍ക്കറ്റിലും സമീപത്തെ മൊബൈല്‍ ഷോപ്പിലുമാണ് മോഷണം നടന്നത്. സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് പതിനായിരം രൂപയും മൊബൈല്‍ ഫോണുമാണ് നഷ്ടമായത്. മൊബൈല്‍ ഷോപ്പില്‍ കയറിയ മോഷ്ടാവ് സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിലാണ്. ഷട്ടറി​െൻറ പൂട്ട് പൊളിച്ചാണ് മോഷ്ടാവ് അകത്ത് കയറിയത്. രാവിലെ കട തുറക്കാനെത്തിയ കടയുടമ കടയുടെ ഷട്ടറി​െൻറ പൂട്ട് പൊളിച്ചിട്ടത് കണ്ട് നോക്കിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. കൊടുവള്ളി പൊലീസില്‍ പരാതി നല്‍കി.
Show Full Article
TAGS:LOCAL NEWS 
Next Story