Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഊർജകിരണം ശിൽപശാല

ഊർജകിരണം ശിൽപശാല

text_fields
bookmark_border
മേപ്പയൂർ: എനർജി മാനേജ്മ​െൻറ് സ​െൻറർ കേരളയും ക്യാപ്റ്റൻ ലക്ഷ്മി ചാരിറ്റബിൾ ട്രസ്റ്റ് വെള്ളിയൂരും സംയുക്തമായി മേപ്പയൂർ പഞ്ചായത്ത് കുടുംബശ്രീ പ്രവർത്തകർക്കായി ഊർജ സംരക്ഷണ ബോധവത്കരണ ശിൽപശാല സംഘടിപ്പിച്ചു. ഊർജ കിരണം പരിപാടിയുടെ ഭാഗമായാണ് ശിൽപശാല സംഘടിപ്പിച്ചത്. മേലടി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ. കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു. മേപ്പയൂർ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഇ. ശ്രീജയ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ഭാസ്കരൻ കൊഴുക്കല്ലൂർ, മഞ്ഞക്കുളം രാഘവൻ, ഖാദർ വെള്ളിയൂർ, കെ.പി. രാജൻ എന്നിവർ സംസാരിച്ചു. ഇ.എം.ഇ. ഫാക്കൽറ്റി ഭാസ്കരൻ ക്ലാെസടുത്തു. എടവന സുരേന്ദ്രൻ സ്വാഗതവും സി.ഡി.എസ് വൈസ് ചെയർപേഴ്സൻ എ.കെ. ബിന്ദു നന്ദിയും പറഞ്ഞു. തീരെ സുഖമുണ്ടാകില്ല; തീരദേശറോഡിലെ യാത്ര കൊയിലാണ്ടി: പൊതുവേ തീരദേശറോഡിലൂടെയുള്ള യാത്ര സുഖകരമാണ്. എന്നാൽ, കൊയിലാണ്ടിയിൽനിന്ന് കാപ്പാട് വിനോദസഞ്ചാരകേന്ദ്രത്തിലേക്കുള്ള റോഡ് യാത്ര അതീവ ദുഷ്കരം. പൊയിൽക്കാവു മുതൽ 900 മീറ്ററോളം പാടെ തകർന്നു കിടക്കുകയാണ്. വെറും മെറ്റലുകൾ മാത്രമാണ് ഉള്ളത്. അതുകൊണ്ട് പലരും ഇതുവഴിയുള്ള യാത്ര ഉപേക്ഷിക്കുകയാണ്. വിനോദസഞ്ചാരകേന്ദ്രത്തിലേക്കുള്ള എളുപ്പവഴി ദുർഘടവഴിയായി മാറിയിട്ട് മൂന്നുവർഷമാെയങ്കിലും നന്നാക്കാൻ ഇതുവരെ ശ്രമങ്ങളൊന്നും ഉണ്ടായിട്ടില്ല സംസ്ഥാനത്ത് നിയമവാഴ്ച തകർന്നു -ടി. സിദ്ദീഖ് പേരാമ്പ്ര: അടുത്തിടെയുണ്ടായ മൂന്ന് കൊലപാതകങ്ങൾ സംസ്ഥാനത്ത് നിയമവാഴ്ച തകർന്നതി​െൻറ തെളിവാണെന്ന് ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ് പറഞ്ഞു. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹനയങ്ങൾക്കും ഭരണകൂട ഭീകരതക്കുമെതിരെ യു.ഡി.എഫ് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പേരാമ്പ്രയിൽ ആരംഭിച്ച രാപ്പകൽ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്രമസമാധാനം തകർന്നിട്ടും പൊലീസിനെ കയറൂരി വിട്ടിരിക്കുകയാണ്. ഷുഹൈബ് വധത്തിലെ പ്രതികളെ രക്ഷിക്കാനാണ് സർക്കാറി​െൻറ ശ്രമം. സ്വന്തം നാട്ടിൽ യുവാവ് കൊല്ലപ്പെട്ടിട്ടും വീട് സന്ദർശിക്കാത്ത മുഖ്യമന്ത്രി സമാധാനപ്രേമികളെ വെല്ലുവിളിക്കുകയാണ്. അട്ടപ്പാടിയിലെ മധുവി​െൻറ കൊലപാതകത്തി​െൻറ ഉത്തരവാദിത്തത്തിൽനിന്ന് മുഖ്യമന്ത്രിക്ക് ഒഴിഞ്ഞുമാറാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിംലീഗ് ജില്ല പ്രസിഡൻറ് ഉമ്മർ പാണ്ടികശാല മുഖ്യപ്രഭാഷണം നടത്തി. യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ എസ്.കെ. അൈസനാർ അധ്യക്ഷത വഹിച്ചു. മുസ്ലിംലീഗ് ജില്ല ജനറൽ സെക്രട്ടറി എം.എ. റസാഖ്, കെ.പി.സി.സി അംഗം കെ. ബാലനാരായണൻ, സി.പി.എ അസീസ്, രാജൻ മരുതേരി, കാവിൽ പി. മാധവൻ, ഇ. അശോകൻ, മുനീർ എരവത്ത്, എൻ.പി. വിജയൻ, സത്യൻ കടിയങ്ങാട്, കെ.കെ. വിനോദൻ, രാജേഷ് കീഴരിയൂർ, കെ.പി. വേണുഗോപാൽ, ആവള ഹമീദ്, പി.കെ. രാഗേഷ്, നവീൻ സെബാസ്റ്റ്യൻ, മനോജ് ആവള, കിഴിഞ്ഞാണ്യം കുഞ്ഞിരാമൻ, പി.ജെ. തോമസ്, ടി.കെ. ഇബ്രാഹിം, മൂസ കോത്തമ്പ്ര, ജിതേഷ് മുതുകാട്, കെ. മധുകൃഷ്ണൻ, വി. ആലീസ് മാത്യു, പുതുക്കുടി അബ്ദുറഹിമാൻ, വാസു വേങ്ങേരി, പ്രദീഷ് നടുക്കണ്ടി, ഇ.പി മുഹമ്മദ്, പി.എം. പ്രകാശൻ, മോഹൻദാസ് ഓണിയിൽ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story