Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനിയന്ത്രണരേഖയിൽ പാക്​...

നിയന്ത്രണരേഖയിൽ പാക്​ ആക്രമണം; ഇന്ത്യ തിരിച്ചടിച്ചു

text_fields
bookmark_border
ജമ്മു: കശ്മീരിൽ നിയന്ത്രണരേഖ ലംഘിച്ച് പാകിസ്താൻ സേനയുടെ ഷെല്ലാക്രമണവും വെടിവെപ്പും. രജൗറി, ജമ്മു ജില്ലകളിലെ സുന്ദർബനി, നൗഷേര, ഖൗർ മേഖലകളിലായിരുന്നു അതിക്രമമെന്ന് പ്രതിരോധവകുപ്പ് വക്താവ് അറിയിച്ചു. ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച രാവിലെയുമായിരുന്നു ആക്രമണം. ഇന്ത്യൻ സേന ശക്തമായി തിരിച്ചടിച്ചു. കഴിഞ്ഞദിവസം പൂഞ്ച്, രജൗറി ജില്ലകളിൽ പാക് സൈന്യം നടത്തിയ ആക്രമണത്തിൽ രണ്ട് ബി.എസ്.എഫ് ജവാന്മാർക്ക് പരിക്കേറ്റിരുന്നു. അതിക്രമങ്ങളെ തുടർന്ന് രജൗറിജില്ലയിലെ നിയന്ത്രണരേഖക്ക് സമീപവും പൂഞ്ച് ജില്ലയിലെ മെൻധാർ മേഖലയിലുമുള്ള 72 സ്കൂളുകൾ അടച്ചുപൂട്ടി.
Show Full Article
TAGS:LOCAL NEWS 
Next Story