Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകഞ്ചാവുമായി യുവാവ്​...

കഞ്ചാവുമായി യുവാവ്​ അറസ്​റ്റിൽ

text_fields
bookmark_border
കോഴിക്കോട്: ഒരു കിലോയിലേറെ കഞ്ചാവുമായി യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. കരുവിശ്ശേരി അനുഗ്രഹം വീട്ടിൽ ഷാദിലാണ് (24) അറസ്റ്റിലായത്. തുണിസഞ്ചിയിൽ സൂക്ഷിച്ച 1.150 കിലോഗ്രാം കഞ്ചാവാണ് പ്രതിയിൽനിന്ന് കണ്ടെടുത്തത്. കനോലി കനാലി​െൻറ കാരൂൽത്താഴം നടപ്പാതക്കടുത്തുനിന്ന് ബുധനാഴ്ച രാവിലെ പത്തരയോടെ എക്സൈസ് ഇൻസ്പെക്ടർ പി. മുരളീധരൻ, സിവിൽ എക്സൈസ് ഒാഫിസർമാരായ എൻ. ശ്രീശാന്ത്, എം. റെജി, കെ. പ്രവീൺകുമാർ, സി.പി. ശിവദാസ്, ഡ്രൈവർ ജയപ്രകാശ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story