Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅറേബ്യൻ ഖിയാർ...

അറേബ്യൻ ഖിയാർ (കക്കിരി): പ്രവാസി കർഷകന് നൂറുമേനിയുടെ നേട്ടം

text_fields
bookmark_border
മുക്കം: വയലിൽ അറേബ്യൻ കക്കിരി (ഖിയാർ) വിളയിപ്പിച്ച് നൂറുമേനി നേട്ടം കൊയ്തു. കറുത്തപറമ്പ് മേച്ചേരി ഇസ്മായിലാണ് കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ മാന്ത്ര വയലിൽ ഖിയാർ നട്ട് വിജയംകൊയ്തത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് വി.പി. ജമീല വിളവെടുപ്പ് ഉദ്‌ഘാടനം ചെയ്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബ്ദുല്ല കുമാരനെല്ലൂർ, ജി. അബ്ദുൽ അക്ബർ, വാർഡ് മെംബർ രമ്യ കൂവ്വപ്പാറ എന്നിവർ സംസാരിച്ചു. മാവേലി സ്റ്റോർ മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണം കൊടുവള്ളി: മടവൂർ പൈമ്പാലശ്ശേരിയിൽ നല്ലനിലയിൽ പ്രവർത്തിച്ചുവരുന്ന മാവേലി സ്റ്റോർ മറ്റൊരു സ്ഥലത്തേക്ക് മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ഐ.എൻ.ടി.യു.സി. മടവൂർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പൈമ്പാലശ്ശേരി അങ്ങാടിയുമായി ബന്ധപ്പെട്ട ജനങ്ങൾക്ക് എത്തിപ്പെടാൻ സൗകര്യമുള്ള സ്ഥലത്താണ് ഇപ്പോൾ മാവേലി സ്റ്റോർ പ്രവർത്തിക്കുന്നത്. മണ്ഡലം പ്രസിഡൻറ് ആരാമം കോയ അധ്യക്ഷത വഹിച്ചു. കെ. രാജൻ, ടി.കെ. പുരുഷോത്തമൻ, ടി. അശോകൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story