Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനഞ്ചൻകോട്​–നിലമ്പൂർ...

നഞ്ചൻകോട്​–നിലമ്പൂർ ​െറയിൽപാത: അട്ടിമറിശ്രമം വീണ്ടും ഉൗർജിതപ്പെട്ടതായി ആക്​ഷൻ കമ്മിറ്റി

text_fields
bookmark_border
കൽപറ്റ: നഞ്ചൻകോട്-നിലമ്പൂർ െറയിൽപാത അട്ടിമറിക്കാനുള്ള പിൻവാതിൽ ശ്രമങ്ങൾ വീണ്ടും ഉൗർജിതമായതായി നീലഗിരി-വയനാട് എൻ.എച്ച് െറയിൽവേ ആക്ഷൻ കമ്മിറ്റി ആരോപിച്ചു. പാത അട്ടിമറിക്കുന്നതിനെതിരെ നടന്ന ജനകീയ സമരങ്ങളെ തുടർന്ന് പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ ഈ പാതയുടെ പ്രാരംഭപഠനം നടത്താൻ കേരള െറയിൽ െഡവലപ്മ​െൻറ് കോർപറേഷനെ ചുമതലപ്പെടുത്തിയതായാണ് മന്ത്രി ജി. സുധാകരൻ നിയമസഭയെ അറിയിച്ചത്. ഡി.എം.ആർ.സിയെ അന്തിമ സ്ഥലനിർണയ സർവേയും വിശദമായ പദ്ധതിരേഖയും തയാറാക്കാൻ ഏൽപിച്ച പ്രവൃത്തിയുടെ പ്രാരംഭപഠനം വീണ്ടും െറയിൽ െഡവലപ്മ​െൻറ് കോർപറേഷനെ ഏൽപിച്ചത് പദ്ധതി അട്ടിമറിക്കാനുള്ള ലക്ഷ്യത്തോടെയാണ്. െറയിൽവേ ബോർഡ് 2002ലും 2007ലും 2013ലും നഞ്ചൻകോട്-നിലമ്പൂർ പാതയുടെ പ്രാരംഭപഠനവും സർവേയും നടത്തിയിട്ടുണ്ട്. ഇതി​െൻറ അടിസ്ഥാനത്തിലാണ് 2016ലെ െറയിൽവേ ബജറ്റിൽ പാത അനുവദിച്ചത്. സംസ്ഥാന സർക്കാറി​െൻറ നിർദേശമനുസരിച്ച് ഡോ. ഇ. ശ്രീധരനും ഈ പാതയുടെ സാധ്യതാപഠനം നടത്തുകയും ദൂരം 234 കിലോമീറ്ററിൽനിന്ന് 166 കി.മീ. ആയി കുറക്കാമെന്ന് റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു. അന്തിമ സ്ഥലനിർണയ സർവേയും പദ്ധതിരേഖയും തയാറാക്കാൻ ഡി.എം.ആർ.സിയെ ചുമതലപ്പെടുത്തിയ എൽ.ഡി.എഫ് സർക്കാർ തന്നെയാണ് ആദ്യഗഡുവായി രണ്ടു കോടി രൂപ നൽകാനുള്ള ഉത്തരവ് പുറപ്പെടുവിച്ചതും. എന്നാൽ, സർക്കാർ പണം തടഞ്ഞുവെച്ചിരിക്കുകയാണ്. തടഞ്ഞുവെച്ച പണം നൽകിയാൽ ഏതാനും മാസംകൊണ്ട് സർവേയും പദ്ധതിരേഖയും പൂർത്തിയാക്കാൻ ഡി.എം.ആർ.സിക്ക് കഴിയും. െറയിൽവേ ബജറ്റിൽ അനുവദിച്ച് കേന്ദ്രസർക്കാറി​െൻറ സംയുക്ത സംരംഭപദ്ധതിയിലും നിർമാണം തുടങ്ങാനുള്ള പിങ്ക് ബുക്കിലും വരെ ഉൾപ്പെട്ട പാതക്ക് വീണ്ടും സംസ്ഥാന സർക്കാർ പ്രാരംഭപഠനം നടത്തുന്നത് പാതയുടെ തുടർപ്രവർത്തനങ്ങളെ പിന്നോട്ടാക്കും. അതേസമയം, സാധ്യതാപഠനം നടത്തി നഷ്ടമാണെന്ന് കണ്ടെത്തിയ തലശ്ശേരി-മൈസൂരു പാതയുടെ ഡി.പി.ആർ തയാറാക്കാൻ 18 കോടി രൂപ െചലവിൽ കൊങ്കൺ െറയിൽവേയെ ഏൽപിച്ചുകഴിഞ്ഞു. അതിരഹസ്യമായി കൊങ്കൺ െറയിൽവേ സർവേ നടത്തുന്നുണ്ട്. സംസ്ഥാന സർക്കാറി​െൻറ ഈ ഇരട്ടത്താപ്പ് സമീപനം ശരിയല്ല. സർക്കാർ തടഞ്ഞുവെച്ച രണ്ടു കോടി രൂപ നൽകുകയും ഡി.എം.ആർ.സി നടത്തുന്ന അന്തിമ സ്ഥലനിർണയ സർവേയും വിശദ പദ്ധതിരേഖയും പൂർത്തിയാക്കാൻ സഹകരിക്കുകയും വേണം. അല്ലാത്തപക്ഷം ശക്തമായ ജനകീയ സമരങ്ങൾ സംഘടിപ്പിക്കും. അഡ്വ. ടി.എം. റഷീദ്, വിനയകുമാർ അഴിപ്പുറത്ത്, അഡ്വ. പി. വേണുഗോപാൽ, പി.വൈ. മത്തായി, ഫാ. ടോണി കോഴിമണ്ണിൽ, വി. മോഹനൻ, അസൈനാർ, ഐസൺ ജോസ്, ജോസ് കപ്യാർമല, കെ. കുഞ്ഞിരാമൻ, എൽദോ കുര്യാക്കോസ്, നാസർ കാസിം, സംഷാദ് എന്നിവർ സംസാരിച്ചു. മേപ്പാടി ബൈപാസ് റോഡ് യാഥാർഥ്യമാക്കണം മേപ്പാടി: മേപ്പാടി ബൈപാസ് റോഡ് ഉടൻ യാഥാർഥ്യമാക്കണമെന്ന് ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ബൈപാസിനായുള്ള മുറവിളികൾ തുടങ്ങിയിട്ട് കാൽനൂറ്റാണ്ട് പിന്നിടുന്നു. ഭരണസമിതി മാറിമാറി വരുേമ്പാൾ ജനങ്ങളെ ബോധ്യപ്പെടുത്താൻ വേണ്ടി മാത്രം സർവേയും പ്രസ്താവനകളുമുണ്ടാകുന്നു. എന്നാൽ, പദ്ധതി യാഥാർഥ്യമാക്കുന്നതിനുവേണ്ട നടപടികൾ ഉണ്ടായിട്ടില്ല. യോഗം കൽപറ്റ മണ്ഡലം വൈസ് പ്രസിഡൻറ് സുകുമാരൻ പടിഞ്ഞാറത്തറ ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി ജി.കെ. ബിനീഷ് കുമാർ(പ്രസി), രാധാകൃഷ്ണൻ (ജന. സെക്ര), വിജയൻ, ഉണ്ണികൃഷ്ണൻ (വൈസ് പ്രസി), ഹരീഷ്, ടി.പി. ശിവാനന്ദൻ (സെക്ര) എന്നിവരെ തെരഞ്ഞെടുത്തു. വിജയികെള ആദരിച്ചു പടിഞ്ഞാറത്തറ: ഹിദായത്തുല്‍ ഇസ്ലാം മഹല്ലിലെ മില്ലുമുക്ക് ക്ലസ്റ്റര്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ക്ലസ്റ്റര്‍ പരിധിയിലെ എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി, മദ്റസ പൊതുപരീക്ഷ തുടങ്ങിയ വിവിധ തലങ്ങളില്‍ വിജയികളായവരെ ആദരിച്ചു. മഹല്ല് ടൗണ്‍ ഖത്തീബ് ശറഫുദ്ദീന്‍ നിസാമി യോഗം ഉദ്ഘാടനം ചെയ്തു. വിജയികള്‍ക്ക് സമ്മാനദാനവും നടത്തി. മഹല്ല് കമ്മിറ്റി അംഗവും ക്ലസ്റ്റര്‍ കമ്മിറ്റി കോഒാഡിനേറ്ററുമായ അബ്ദുറഹ്മാന്‍ അച്ചാരത്ത് അധ്യക്ഷത വഹിച്ചു. ക്ലസ്റ്റര്‍ കണ്‍വീനര്‍ നൗഷാദ് ചെറിയാണ്ടി സ്വാഗതവും ജോയൻറ് കണ്‍വീനര്‍ നൗഷാദ് കണക്കശ്ശേരി നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story