Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകഞ്ചാവുമായി യുവാവ്...

കഞ്ചാവുമായി യുവാവ് പിടിയില്‍

text_fields
bookmark_border
സുല്‍ത്താന്‍ ബത്തേരി: മുത്തങ്ങ തകരപാടിയില്‍ നടത്തിയ വാഹന പരിശോധനയില്‍ 250 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍. കോഴിക്കോട് വെള്ളിമാട്കുന്ന് സ്വദേശി പ്രിന്‍സിനെയാണ്(30) എക്‌സൈസ് സംഘം പിടികൂടിയത്. മൈസൂരുവില്‍ നിന്നും കോഴിക്കോട് പോകുകയായിരുന്ന കര്‍ണാടക ആര്‍.ടി.സി ബസില്‍ നിന്നാണ് കഞ്ചാവുമായി ഇയാളെ പിടികൂടിയത്. ഇയാള്‍ കോഴിക്കോട് ടൗണിലും കഞ്ചാവ് വില്‍പന നടത്തുന്നയാളാണെന്നും കോഴിക്കോട്, വയനാട് ജില്ലകളില്‍ നിരവധി കേസുകളില്‍ പ്രതിയാണെന്നും എക്‌സൈസ് അധികൃതര്‍ പറഞ്ഞു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി. ഷറഫുദ്ദീ​െൻറ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. ബത്തേരി ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രിവൻറിവ് ഓഫിസര്‍ കെ.വി. ഷാജി, കെ.ജി. ശശികുമാര്‍, സി.ഇ.ഒമാരായ എ.എസ്. അനീഷ്, പി.ആര്‍. വിനോദ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു. ഇരട്ട നികുതി നൽകില്ല അമ്പലവയൽ: അനുമതി ലഭിച്ച കെട്ടിടങ്ങൾക്ക് നിസാരമായ അപാകങ്ങൾ ചൂണ്ടിക്കാട്ടി നിയമാനുസൃതമല്ലാത്ത നികുതി അടിച്ചേൽപ്പിക്കുന്നത് അംഗീകരിക്കില്ലെന്ന് കേരള ബിൽഡിങ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ യൂനിറ്റ് ജനറൽ ബോഡി യോഗം. ജില്ല പ്രസിഡൻറ് അലി ബ്രാൻ യോഗം ഉദ്ഘാടനം ചെയ്തു. അംഗങ്ങൾക്ക് സംഘടനാ എംബ്ലം അഡ്വ. ജസ്റ്റിൻ വിതരണം ചെയ്തു. പുതിയ ഭാരവാഹികളായി ഒ.എ. രാധാകൃഷ്ണൻ(പ്രസി), കെ.കെ. ഗംഗാധരൻ(സെക്ര), പി. വേലായുധൻ, പി.എ. ഷഫീഖ് (ജോ. സെക്രട്ടറിമാർ), സി.പി. ഗീതേഷ് എന്നിവരെ െതരഞ്ഞെടുത്തു. കിടത്തി ചികിത്സ തുടങ്ങണം കൽപറ്റ: പടിഞ്ഞാറത്തറ കാപ്പംകുന്ന് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ സ്ഥിരമായി ഡോക്ടറെ നിയമിക്കണമെന്നും കിടത്തി ചികിത്സ തുടങ്ങണമെന്നും മുസ്ലിം സർവിസ് സൊസൈറ്റി (എം.എസ്.എസ്) കമ്മിറ്റി യൂനിറ്റ് ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി ഇബ്രാഹിം പുനത്തിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് കെ. അബ്ദുല്ല അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി പി.പി. മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. മങ്ങാടൻ പോക്കർ, സി. മുഹമ്മദ്, എ.പി. ഇബ്രാഹിം, ടി.കെ. ഉസൈൻ, ഷാജഹാൻ കൈനിക്കൽ, പി.കെ. നിസാർ, എ. അബ്ദുറഹിമാൻ, പി.കെ. മുഹമ്മദ് സിനാൻ, പി. മായിൻ ഹാജി എന്നിവർ സംസാരിച്ചു. ഭാരവാഹികളായി പി. മായിൻ ഹാജി (പ്രസി), എ. മൂസ, എൻ.പി. ഷംസുദ്ദീൻ (വൈസ് പ്രസി), എ. അബ്ദുൽ നാസർ(സെക്ര), ടി. നാസർ, എ.കെ. സുബൈർ(ജോ. സെക്ര) പി.കെ. നൗഫൽ (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു. പരിസ്ഥിതി ദിനാചരണം: റേഞ്ച് തല ഉദ്ഘാടനം ഇന്ന് കൽപറ്റ: ജില്ല സാമൂഹികവനവത്കരണ വകുപ്പും മുട്ടിൽ വയനാട് ഓർഫനേജ് വി.എച്ച്.എസ്.എസും സംയുക്തമായി സംഘടിപ്പിക്കുന്ന പരിസ്ഥിതി ദിനാചരണത്തി​െൻറ കൽപറ്റ റേഞ്ച് തല ഉദ്ഘാടനം ബുധനാഴ്ച രാവിലെ 10.30ന് നടക്കും. ജില്ല പഞ്ചായത്ത് ആക്ടിങ് പ്രസിഡൻറ് കെ. മിനി ഉദ്ഘാടനം ചെയ്യും. വനവത്കരണ വിഭാഗം ഫോറസ്റ്റ് റേഞ്ച് ഓഫിസർ കെ.ജെ. ജോസ് മുഖ്യപ്രഭാഷണം നടത്തും. പി.കെ. തോമസ് പരിസ്ഥിതി ദിനാചരണ സന്ദേശം നൽകും. അതിവേഗ ചെസ് മത്സരത്തിൽ തിളങ്ങി അഭിനവ്‌രാജ് സുൽത്താൻ ബത്തേരി: ഇന്ത്യന്‍ ചെസ് അക്കാദമി വയനാട് ചാപ്റ്ററി​െൻറ ആഭിമുഖ്യത്തില്‍ 'അശ്വമേധം-2018' എന്ന പേരില്‍ അതിവേഗ ജനകീയ ചെസ് മത്സരം നടത്തി. 40 ഫിഡെ റേറ്റഡ് താരങ്ങള്‍ ഉള്‍പ്പെടെ പങ്കെടുത്ത മത്സരത്തില്‍ ജില്ലയുടെ ഇൻറര്‍നാഷനല്‍ ഫിഡെ റേറ്റഡ് ചാമ്പ്യനും പത്തുവയസ്സുകാരനുമായ വി.എസ്. അഭിനവ്‌രാജ് തിളങ്ങി. തമിഴ്‌നാട്ടില്‍നിന്നുള്ള ദേശീയ ഫിഡെ റേറ്റഡ് ചാമ്പ്യന്മാരായ ബിനോ സെബാസ്റ്റ്യന്‍, വി.എസ്. സുരേഷ് എന്നിവരെ ഉള്‍പ്പെടെ അഭിനവ് രാജ് പരാജയപ്പെടുത്തി. എന്നാൽ, എസ്. ആബേല്‍, അര്‍ജുന്‍ ബിജു, അല്‍ഫാസ് നിഥാല്‍ എന്നീ തഴക്കംചെന്ന കളിക്കാരോടു മാത്രം പരാജയപ്പെട്ടു. ഗായകന്‍ മോഹനന്‍ ചന്തംചിറ പരിപാടി ഉദ്ഘാടനം ചെയ്തു. പരിശീലകന്‍ വി.ആര്‍. സന്തോഷ് മത്സരം നിയന്ത്രിച്ചു. സംസ്ഥാന അണ്ടര്‍-17 ചെസ് മത്സരത്തില്‍ വിജയിച്ച സി.ജി. തീര്‍ത്ഥയെ ഐ.സി.എ സെക്രട്ടറി ആര്‍. രമേശ് ആദരിച്ചു. എം.കെ. ഷിബു, പി.എസ്. വിനീഷ്, ജോസ് തോമസ്, പി.സി. ബിജു എന്നിവര്‍ സംസാരിച്ചു. ഐ.സി.എ പ്രസിഡൻറ് കല്‍പന ബിജു സമ്മാനവിതരണം നടത്തി. TUEWDL31 ബത്തേരിയില്‍ നടന്ന അതിവേഗ ജനകീയ ചെസ് മത്സരത്തില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ചെവച്ച വി.എസ്. അഭിനവ്‌രാജിനു ഐ.സി.എ പ്രസിഡൻറ് കല്‍പന ബിജു സമ്മാനം നല്‍കുന്നു
Show Full Article
TAGS:LOCAL NEWS 
Next Story