Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightലേബർ ക്യാമ്പ്...

ലേബർ ക്യാമ്പ് പൂട്ടുന്നതിനെതിരെ സ്​റ്റേ; ഗ്രാമപഞ്ചായത്ത് നിയമ നടപടിക്ക്, കലക്ടർ സ്ഥലം സന്ദർശിച്ചു

text_fields
bookmark_border
പന്തീരാങ്കാവ്: ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ലേബർ ക്യാമ്പ് അടച്ചുപൂട്ടണമെന്ന ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനത്തിനെതിരെ സ്വകാര്യ നിർമാണ കമ്പനി നേടിയ സ്റ്റേക്കെതിരെ പെരുമണ്ണ ഗ്രാമപഞ്ചായത്ത് നിയമനടപടിക്ക്. പെരുമണ്ണ പാറക്കോട്ട് താഴത്തെ ലേബർ ക്യാമ്പാണ് രൂക്ഷമായ മാലിന്യപ്രശ്നങ്ങൾമൂലം 24 മണിക്കൂറിനകം അടച്ചുപൂട്ടാൻ കഴിഞ്ഞദിവസം ഗ്രാമപഞ്ചായത്ത് തീരുമാനിച്ചത്. 300ഓളം പേരുള്ള ക്യാമ്പിൽ വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങളൊരുക്കാതെയാണ് തൊഴിലാളികളെ താമസിപ്പിച്ചത്. കക്കൂസ് മാലിന്യം തുറസ്സായ സ്ഥലത്ത് കുഴിയെടുത്ത് നിക്ഷേപിക്കുകയാണ്. മഴയത്ത് ഇത് മാമ്പുഴയിലേക്ക് കലർന്ന് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കിടയാക്കുമെന്നതിനാൽ നാട്ടുകാർ പ്രതിഷേധമുയർത്തിയിരുന്നു. നാട്ടുകാർ നൽകിയ പരാതിയെ തുടർന്ന് കലക്ടർ യു.വി. ജോസ് ചൊവ്വാഴ്ച സ്ഥലം സന്ദർശിച്ചു. റവന്യൂ അധികൃതരോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി, അഡീഷനൽ തഹസിൽദാർ ഇ. അനിത കുമാരി എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ക്യാമ്പ് അടച്ചുപൂട്ടാത്തതിനെതിരെ തിങ്കളാഴ്ച നാട്ടുകാർ ഉപരോധവുമേർപ്പെടുത്തിയിരുന്നു. ഇതിനിടയിലാണ് നിർമാണ കമ്പനിയായ ശോഭ ഗ്രൂപ് ഹൈകോടതിയെ സമീപിച്ച് ഈ മാസം 11 വരെ സ്റ്റേ നേടിയത്. ചൊവ്വാഴ്ച പെരുമണ്ണ ഗ്രാമപഞ്ചായത്ത് വിളിച്ചുചേർത്ത സർവകക്ഷി യോഗം മലിനീകരണത്തിനെതിരെ നിയമനടപടി സ്വീകരിക്കാൻ പഞ്ചായത്തിനോട് ആവശ്യപ്പെട്ടു. തുടർന്ന് പ്രത്യേക ഭരണസമിതി യോഗം ചേർന്ന് ഹൈകോടതിയിലെ കേസിൽ കക്ഷി ചേരാനും തുടർനടപടികൾക്കും തീരുമാനമെടുത്തു. സർവകക്ഷി യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ. അജിത, വൈസ് പ്രസിഡൻറ് എൻ.വി. ബാലൻ നായർ, രാജീവ് പെരുമൺപുറ, കിഴക്കേ തൊടി ബാലൻ, കെ. അഹമ്മദ്, എ. പുരുഷോത്തമൻ, പി.എം. ബാബുരാജൻ, എം.എ. പ്രഭാകരൻ, വി.പി. കബീർ, സുനിൽകുമാർ, നാസർ മാസ്റ്റർ, അബ്ദുൽ സലീം ചേറ്റൂർ, വളപ്പിൽ നിസാർ തുടങ്ങിയവർ പങ്കെടുത്തു. mampuzha മലിനീകരണത്തെ തുടർന്ന് അടച്ചുപൂട്ടണമെന്ന് ആവശ്യമുയർന്ന ലേബർ ക്യാമ്പ് ജില്ല കലക്ടർ യു.വി. ജോസ് സന്ദർശിക്കുന്നു മാമ്പുഴ മലിനമാക്കുന്നതിനെതിരെ സമരം പന്തീരാങ്കാവ്: മാമ്പുഴയോട് ചേർന്ന് ലേബർ ക്യാമ്പ് പണിത് കക്കൂസ് മാലിന്യം പുഴയി ലേക്ക് തള്ളുന്നതിനെതിരെ ഈ മാസം എട്ടിന് വൈകീട്ട് നാലിന് തൊണ്ടയാട് ശോഭ ഡെവലപ്പേഴ്സി​െൻറ ഓഫിസിനു മുന്നിൽ പ്രതിഷേധം നടത്താൻ മാമ്പുഴ സംരക്ഷണ സമിതിയുടെ തീരുമാനം. യോഗത്തിൽ ടി.കെ.എ. അസീസ് അധ്യക്ഷത വഹിച്ചു. കെ.പി. ആനന്ദൻ, പി. കോയ, കെ.പി. സന്തോഷ്, ഷെയ്ക് മുഹമ്മദ് എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story