Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആശുപത്രി ജീവനക്കാർക്ക് ...

ആശുപത്രി ജീവനക്കാർക്ക് മാസ്ക് വിതരണം ചെയ്​തു

text_fields
bookmark_border
ബേപ്പൂർ: കേരള എൻ.ജി.ഒ അസോസിയേഷൻ മീഞ്ചന്ത ബ്രാഞ്ച് ആശുപത്രി ജീവനക്കാർക്കുള്ള മാസ്ക് വിതരണം ചെയ്തു. നിപ വൈറസ് ഭീതിയുടെ പശ്ചാത്തലത്തിൽ ആശുപത്രി ജീവനക്കാർക്ക് മാസ്കുകൾ ആവശ്യത്തിന് ലഭ്യമല്ലാത്തതിനാലാണ് മെഡിക്കൽ അതോറിറ്റി അംഗീകരിച്ച എൻ 95 മാസ്ക് വിതരണം നടത്തിയത്. ഫറോക്ക് ചന്ത ആശുപത്രിയിലും ഫറോക്ക് ഇ.എസ്.ഐ ആശുപത്രിയിലും നടന്ന വിതരണോദ്ഘാടനം സംസ്ഥാന വൈസ് പ്രസിഡൻറ് സി. പ്രേമവല്ലി നിർവഹിച്ചു. പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് നടന്ന പരിപാടിയിൽ ഫറോക്ക് ഇ.എസ്.ഐ ആശുപത്രി പരിസരത്ത് വൃക്ഷത്തൈ നടുകയും ചെയ്തു. ജില്ല പ്രസിഡൻറ് എൻ.പി. ബാലകൃഷ്ണൻ, സംസ്ഥാന സെക്രേട്ടറിയറ്റ് മെംബർ കെ. വിനോദ്കുമാർ, എൻ.ടി. ജിതേഷ്, സി.കെ. പ്രകാശൻ, ഭാനുപ്രകാശ്, പ്രേംനാഥ് മംഗലശ്ശേരി, സിദ്ദീഖുൽ അക്ബർ, മധു രാമനാട്ടുകര, ജംഷീർ വി.പി. അഖിൽ, എ.കെ. ജോതിഷ്കുമാർ, എം. ജിഷി, കെ. സുജിത, സി. രാജി തുടങ്ങിയവർ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story