Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 July 2018 5:26 AM GMT Updated On
date_range 31 July 2018 5:26 AM GMTപൊലീസ് സ്റ്റേഷനിൽ ജോലി തടസ്സപ്പെടുത്തിയതിന് യുവാവിനെതിരെ കേസ്
text_fieldsbookmark_border
പൊലീസ് സ്റ്റേഷനിൽ ജോലി തടസ്സപ്പെടുത്തിയതിന് യുവാവിനെതിരെ കേസ് കോഴിക്കോട്: പന്നിയങ്കര പൊലീസ് സ്റ്റേഷനിൽ സുഹൃത്തിനൊപ്പമെത്തിയ വിദ്യാർഥി മൊൈബൽ ഫോണിൽ വനിത പൊലീസ് ഒാഫിസറുടെ ചിത്രം പകർത്തുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്തതിന് കേസ്. ചേലേമ്പ്ര സ്വദേശി മിഥുനിനെതിരെയാണ് പന്നിയങ്കര പൊലീസ് കേസെടുത്തത്. മീഞ്ചന്ത ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിലെ വിദ്യാർഥി സംഘട്ടനവുമായി ബന്ധപ്പെട്ട് കോടതി ജാമ്യം അനുവദിച്ച വിഷ്ണു എന്ന എ.ബി.വി.പി പ്രവർത്തകനൊപ്പം എത്തിയതായിരുന്നു മിഥുൻ. അനാവശ്യമായി സ്റ്റേഷനിൽവെച്ച് മൊബൈലിൽ ചിത്രം പകർത്തുകയും ജോലി തടസ്സപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. മിഥുനെ പിന്നീട് ജാമ്യത്തിൽ വിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story