Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 July 2018 9:32 AM GMT Updated On
date_range 2018-07-29T15:02:59+05:30വെള്ളപ്പൊക്ക ദുരിതബാധിതർക്ക് പഞ്ചായത്തിെൻറ കൈത്താങ്ങ്
text_fieldsനടുവണ്ണൂർ: കാലവർഷക്കെടുതിയിൽ നടുവണ്ണൂർ പഞ്ചായത്തിലെ എട്ട്, 12, 13, 14 വാർഡുകളിലെ വെള്ളം കയറി വസ്ത്രങ്ങളും പാത്രങ്ങളുമടക്കം ഒലിച്ചുപോയ വീട്ടുകാർക്ക് പഞ്ചായത്ത് പാത്രങ്ങളും വസ്ത്രങ്ങളും നൽകി. മന്ദങ്കാവ് അയനിക്കാട് തുരുത്തിലെ നിവാസികളെയും രാമൻപുഴ തീരത്ത് താമസിക്കുന്നവരെയുമാണ് മഴക്കെടുതി രൂക്ഷമായി ബാധിച്ചത്. നടുവണ്ണൂർ അങ്ങാടിയിലെ വ്യാപാര സുഹൃത്തുക്കളും നടുവണ്ണൂർ റീജനൽ കോഓപറേറ്റിവ് ബാങ്കും സാധനങ്ങൾ വാങ്ങിക്കൊടുത്തും ധനസഹായം നൽകിയും സഹകരിച്ചു. പരിപാടിയുടെ ഉദ്ഘാടനം കൊയമ്പ്രത്ത് താഴെ കടവിനടുത്ത് പ്രസിഡൻറ് യശോദ തെങ്ങിട നിർവഹിച്ചു. വൈസ് പ്രസിഡൻറ് അച്യുതൻ മാസ്റ്റർ, ഭരണസമിതി അംഗങ്ങളായ ലത നള്ളിയിൽ, പ്രദീപൻ, കൃഷ്ണദാസ്, ഷാഹിന, സെക്രട്ടറി എൽ.എൻ. ഷിജു എന്നിവർ സംബന്ധിച്ചു.
Next Story