Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 July 2018 5:47 AM GMT Updated On
date_range 2018-07-27T11:17:54+05:30കെ.എസ്.ആർ.ടി.സി 'ചിൽ' ബസ് ഇന്നുമുതൽ
text_fields** എല്ലാ ബസുകളും നെടുമ്പാശ്ശേരി വഴി കോഴിക്കോട്: കെ.എസ്.ആർ.ടി.സി പുതുതായി ഏർപ്പെടുത്തിയ 'ചിൽ' ബസ് സർവിസിന് വെള്ളിയാഴ്ച തുടക്കം. കോഴിക്കോട്ടുനിന്ന് എറണാകുളത്തേക്കാണ്പരീക്ഷണാടിസ്ഥാനത്തിൽ സർവിസ് ആരംഭിക്കുക. ആഗസ്റ്റ് ഒന്നു മുതൽ സ്ഥിരമാക്കും. രാവിലെ അഞ്ചു മുതൽ ആരംഭിക്കുന്ന സർവിസ് ഓരോ മണിക്കൂറിലും എറണാകുളത്തേക്കും തിരിച്ചുമുണ്ടാകും. രാത്രി 10 മുതൽ രണ്ടുമണിക്കൂർ ഇടവിട്ടാണ് ബസുകൾ ഒാടുക. എല്ലാ സർവിസുകളും നെടുമ്പാശ്ശേരി വിമാനത്താവളം വഴി പോകും. ഇതോടെ മലബാർ മേഖലയിൽനിന്ന് നെടുമ്പാശ്ശേരിയിലേക്ക് യാത്ര കൂടുതൽ സൗകര്യപ്രദമാകും. തിരുവനന്തപുരം-എറണാകുളം, എറണാകുളം-കോഴിക്കോട്, കോഴിക്കോട്-കാസർകോട് കണക്ടിവിറ്റി സർവിസ് തുടങ്ങുന്നതിെൻറ ഭാഗമായാണ് കെ.എസ്.ആർ.ടി.സിയുടെ പുതിയ പരീക്ഷണം.
Next Story