Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 July 2018 5:44 AM GMT Updated On
date_range 2018-07-27T11:14:59+05:30തടത്തിൽ കുടിവെള്ള പദ്ധതിക്ക് 20 ലക്ഷം രൂപയുടെ ഭരണാനുമതിയായി
text_fieldsമുക്കം: നഗരസഭയിലെ നടുകിൽ പ്രദേശത്തെ നൂറോളം കുടുംബങ്ങൾക്ക് പ്രയോജനപ്പെടുന്ന തടത്തിൽ കുടിവെള്ള പദ്ധതിക്ക് 20ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി ജോർജ് എം.തോമസ് എം.എൽ.എ അറിയിച്ചു. ന്യൂനപക്ഷ കേന്ദ്രീകൃത പ്രദേശങ്ങളിലെ കുടിവെള്ള പദ്ധതി പ്രകാരമാണ് തുക അനുവദിച്ച് ഉത്തരവായത്. കിണർ, മോട്ടോർ, പമ്പ് ഹൗസ്, ജലവിതരണ ലൈൻ എന്നിവക്കാണ് തുക അനുവദിച്ചത്. വാട്ടർ അതോറിറ്റിക്കാണ് നിർവഹണച്ചുമതല. തൊഴിൽരഹിത വേതനം നരിക്കുനി: ഗ്രാമപഞ്ചായത്തിൽനിന്ന് തൊഴിൽ രഹിതവേതനം കൈപ്പറ്റുന്ന ഗുണഭോക്താക്കൾക്ക് 2017 ആഗസ്റ്റ് മുതൽ 2018 മാർച്ച് വരെയുള്ള വേതനം അടുത്ത ശനി, തിങ്കൾ ദിവസങ്ങളിൽ രാവിലെ 11 മുതൽ മൂന്നുവരെ വിതരണം ചെയ്യും. ഗുണഭോക്താക്കൾ അസ്സൽ രേഖകൾ സഹിതം നേരിട്ടുവന്ന് പണം കൈപ്പറ്റണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
Next Story