Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജനാധിപത്യത്തിെൻറ...

ജനാധിപത്യത്തിെൻറ ബാലപാഠം പകർന്ന് സ്​കൂൾ ലീഡർ തെരഞ്ഞെടുപ്പ്

text_fields
bookmark_border
എരവന്നൂർ: എരവന്നൂർ എ.എം.എൽ.പി സ്കൂളിൽ നടന്ന സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് വിദ്യാർഥികൾക്ക് പൊതു തെരഞ്ഞെടുപ്പി​െൻറ ബാല പാഠം പകർന്നു നൽകി. പത്രിക സമർപ്പണം, സൂക്ഷ്മ പരിശോധന, പത്രിക പിൻവലിക്കൽ, ചിഹ്നം അനുവദിക്കൽ, തെരഞ്ഞെടുപ്പ് പ്രചാരണം, തെരഞ്ഞെടുപ്പ് ഏജൻറുമാർ, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ, വോട്ടെടുപ്പ് ഫല പ്രഖ്യാപനം, ആഹ്ലാദ പ്രകടനം എന്നിവ നടന്നു. സ്കൂൾ ലീഡറായി സ്ലേറ്റ് ചിഹ്നത്തിൽ മത്സരിച്ച ഫാദി അഷ്ഫിലിനെയും, ഉപ ലീഡറായി കത്രിക ചിഹ്നത്തിൽ മത്സരിച്ച ലാമിഅയെയും തെരഞ്ഞെടുത്തു. വിജയികളെ ഹെഡ്മാസ്റ്റർ വി. അബ്്ദുൽ ഹമീദ് അനുമോദിച്ചു. തെരഞ്ഞെടുപ്പിന് ടി. കുഞ്ഞി മാഹിൻ, ടി.വി. നാസർ, പി.കെ. അഷറഫ്, ടി. ജമാലുദ്ദീൻ, പി.ടി. ഷഹബാസ്, കെ. ഹസീന, യു.പി. നജിയ, തസ്നി, പി. സഫ്നാസ്, ഫസ്ന എന്നിവർ നേതൃത്വം നൽകി. വിജയികൾക്ക് ഹാരാർപ്പണം നടത്തി. സ്കൂൾ ലീഡർ നന്ദി രേഖപ്പെടുത്തി. ഹൈടെക് ക്ലാസ്റൂം ഉദ്ഘാടനം നരിക്കുനി: ആരാമ്പ്രം ജി.എം.യു.പി സ്കൂളിൽ കെ.കെ. രാഗേഷ് എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് അനുവദിച്ച ഏഴു ലക്ഷം രൂപ ഉപയോഗിച്ച ്പണി പൂർത്തീകരിച്ച ഹൈടെക് ക്ലാസ് മുറികളുടെ ഉദ്ഘാടനം കാരാട്ട് റസാഖ് എം.എൽ.എ നിർവഹിച്ചു. മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.സി. അബ്്ദുൽ ഹമീദ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷംസിയ മലയിൽ, ശശി ചക്കാലക്കൽ, സിന്ധുമോഹൻ, സക്കീന മുഹമ്മദ്, ടി. അലിയ്യി, റിയാസ് എടത്തിൽ, എ.പി.അബു, എ.പി. നസ്തർ, പി.ടി.എ പ്രസിഡൻറ് പുറ്റാൾ മുഹമ്മദ്, പി.കെ. സജീവൻ, സ്റ്റാഫ് സെക്രട്ടരി പി.കെ. ഹരിദാസൻ, കെ. അബ്്ദുൽ ഷുക്കൂർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story