Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമലബാർ ക്രിസ്​ത്യൻ...

മലബാർ ക്രിസ്​ത്യൻ കോളജ്​ ഫുട്​ബാൾ അക്കാദമി ഉദ്​ഘാടനം ഇന്ന്​

text_fields
bookmark_border
കോഴിക്കോട്: പ്രതിഭാധനരായ ഫുട്ബാൾ കളിക്കാരെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ മലബാർ ക്രിസ്ത്യൻ കോളജ് സ്ഥാപിക്കുന്ന ഫുട്ബാൾ അക്കാദമിയുെട ഉദ്ഘാടനം ബുധനാഴ്ച നടക്കും. മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം നിർവഹിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് സ്കൂൾ -കോളജ് ടീമുകൾ പൂർവവിദ്യാർഥികളുടെ ടീമുമായി മത്സരിക്കും. മലബാർ ക്രിസ്ത്യൻ കോളജ് -ൈഹസ്കൂൾ മാനേജ്മ​െൻറ്, നിലവിലുള്ളതും പിരിഞ്ഞതുമായ ജീവനക്കാർ, പി.ടി.എ, പൂർവവിദ്യാർഥികൾ, ഫുട്ബാൾ താരങ്ങൾ എന്നിവരുടെ സഹകരണത്തോടെയാണ് അക്കാദമി സ്ഥാപിക്കുക. വാർത്ത സമ്മേളനത്തിൽ ഡോ. ടി.െഎ. ജയിംസ്, വി.പി. സനിൽകുമാർ, ഹെഡ്മിസ്ട്രസ് വത്സല, പ്രേംനാഥ് ഫിലിപ്പ്, കെ. മുരളീധരൻ എന്നിവർ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story