Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകോയിശ്ശേരി ഫൗണ്ടേഷൻ...

കോയിശ്ശേരി ഫൗണ്ടേഷൻ അവാർഡ്​ വിതരണം

text_fields
bookmark_border
കോഴിക്കോട്: മരുന്നും വസ്ത്രങ്ങളും ശേഖരിച്ച് അർഹരായവർക്ക് സൗജന്യമായി വിതരണം ചെയ്യുന്ന കോയിശ്ശേരി ഫൗണ്ടേഷൻ വാർഷികവും എട്ടാമത് വിദ്യാഭ്യാസ അവാർഡ് വിതരണവും സംഘടിപ്പിച്ചു. സെൻട്രൽ എക്സൈസ് മുൻ അസി. കമീഷണർ എ. പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു. മലയാള സർവകലാശാല മുൻ രജിസ്ട്രാർ പ്രഫ. കെ.വി. ഉമ്മർ ഫാറൂഖ് അധ്യക്ഷതവഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവ് യു. അബ്ദുറഹ്മാൻ കോയിശ്ശേരി മുഹമ്മദ് ഹാജി അനുസ്മരണ പ്രഭാഷണം നടത്തി. എ. രാംശങ്കർ, കോയിശ്ശേരി ലുഖ്മാൻ, പി. സ്മിത, പി.കെ. അബ്ദുറസാഖ്, സി.പി. സുലൈമാൻ, കെ. അസീസ് എന്നിവർ സംസാരിച്ചു. നാലു മക്കളെ പഠിപ്പിച്ച് എൻജിനീയർമാരാക്കിയ കിണാശ്ശേരിയിലെ കൊയപ്പുറത്ത് അബ്ദുൽ അസീസിനെ ആദരിച്ചു. കോഒാഡിനേറ്റർ കോയിശ്ശേരി ഉസ്മാൻ സ്വാഗതവും എം.ഇ.എസ് യൂത്ത് വിങ് ജില്ല പ്രസിഡൻറ് നവാസ് കോയിശ്ശേരി നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story