Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 July 2018 5:50 AM GMT Updated On
date_range 24 July 2018 5:50 AM GMTകാലിക്കറ്റ് സെനറ്റ്: പ്രൈവറ്റ് കോളജ് മാനേജർമാരുടെ മണ്ഡലത്തിൽ നാലു പേർക്ക് ജയം
text_fieldsbookmark_border
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല സെനറ്റിലെ പ്രൈവറ്റ് കോളജ് മാനേജർമാരുടെ മണ്ഡലത്തിേലക്ക് നടന്ന തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു. പാലക്കാട് ഗോവിന്ദപുരം അട്ടയംപതി സ്നേഹ കോളജ് ഒാഫ് ആർക്കിടെക്ചറിലെ ഇ. അബ്ദുറഹീം, വളാഞ്ചേരി പുറമണ്ണൂർ മജ്ലിസ് ആർട്സ് ആൻഡ് സയൻസ് കോളജിലെ സി.പി. ഹംസ, കോഴിക്കോട് ദേവഗിരി സെൻറ് ജോസഫ്സ് കോളജിലെ ഫാ. പി.ജെ. ജോസഫ്, അരീക്കോട് സുല്ലമുസ്സലാം സയൻസ് കോളജിെല എൻ.വി. അബ്ദുറഹ്മാൻ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. എംേപ്ലായീസ് യൂനിയൻ മുൻ നേതാവും തിരൂർ പ്രവാസി കോളജ് മാനേജറുമായ വി. സ്റ്റാലിൻ പരാജയപ്പെട്ടു. ഏഴു പേരാണ് മത്സരിച്ചത്. മറ്റു മണ്ഡലങ്ങളിലെ വോെട്ടണ്ണൽ അടുത്ത ദിവസങ്ങളിൽ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story