Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജിംഗിൾ 2018 സമാപിച്ചു

ജിംഗിൾ 2018 സമാപിച്ചു

text_fields
bookmark_border
കൊടിയത്തൂർ: വാദി റഹ്മ ഇംഗ്ലീഷ് സ്കൂളിൽ നടന്ന ആർട്സ് ഫെസ്റ്റിവൽ 'ജിംഗിൾ 2018' സമാപിച്ചു. സിനിമ സംവിധായകൻ അലി അക്ബർ മുഖ്യാതിഥിയായി. സമാപന സമ്മേളനം ഫൈസൽ എളേറ്റിൽ ഉദ്ഘാടനം ചെയ്തു. കെ.ജി. മുജീബ് അധ്യക്ഷത വഹിച്ചു. മികച്ച സാമൂഹിക സേവനത്തിനുള്ള അൽ റഹ്മ സ്നേഹ പുരസ്‌കാരം വാദി റഹ്മ സ്‌കൂൾ പ്രിൻസിപ്പൽ യേശുദാസ് സി. ജോസഫ് ഏറ്റുവാങ്ങി. കെ.സി.സി. ഹുസൈൻ, പി.ടി.എ പ്രസിഡൻറ് എം.എ. അബ്ദുൽ അസീസ് ആരിഫ്, ഗുലാം ഹുസൈൻ കൊളക്കാടൻ, അബ്ദുസ്സലാം കോട്ടൺ സ്പോട്ട്, നാസർ മേച്ചേരി, അബ്ദുറഷീദ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story