Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബസ്​സ്​റ്റാൻഡ്​...

ബസ്​സ്​റ്റാൻഡ്​ നവീകരണം: ട്രാഫിക്​ പരിഷ്​കരണം നടപ്പായില്ല

text_fields
bookmark_border
ബാലുശ്ശേരി: ബാലുശ്ശേരി ബസ്സ്റ്റാൻഡ് നവീകരണ പ്രവൃത്തി തുടങ്ങി. ഇതുമായി ബന്ധപ്പെട്ട് ബാലുശ്ശേരി പൊലീസിന് ട്രാഫിക് പരിഷ്കരണം നടപ്പാക്കാൻ കഴിഞ്ഞില്ല. 17 മുതൽ സ്റ്റാൻഡിലേക്ക് ബസുകളുടെ പ്രവേശനം നിർത്തിവെക്കുന്നതായും വിവിധ സ്ഥലങ്ങളിലേക്ക് പോകേണ്ട ബസുകൾ ബാലുശ്ശേരി ടൗണിൽ കൊയിലാണ്ടി, താമരശ്ശേരി റോഡി​െൻറ ഇരു ഭാഗങ്ങളിലുമായി നിർത്തി യാത്രക്കാരെ കയറ്റണമെന്നുമായിരുന്നു പൊലീസ് അറിയിപ്പ് നൽകിയിരുന്നത്. ട്രാഫിക് നിയന്ത്രണവുമായി ബന്ധപ്പെട്ട് അറിയിപ്പ് ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. നന്മണ്ട 14, അറപ്പീടിക, ബ്ലോക്ക് റോഡ് ജങ്ഷൻ, പനായിമുക്ക് എന്നിവിടങ്ങളിലായി വാഹനങ്ങളെ തിരിച്ചുവിടുമെന്നും അറിയിപ്പ് നൽകിയിരുന്നു. എന്നാൽ, സ്റ്റാൻഡ് നവീകരണ പ്രവൃത്തി അറിയിച്ചിട്ടും ട്രാഫിക് സംവിധാനം പഴയപോലെ തുടരുകയാണ്. ഇത് സ്റ്റാൻഡിൽ നടക്കുന്ന നവീകരണ പ്രവൃത്തികൾക്ക് തടസ്സം സൃഷ്ടിക്കുന്നുമുണ്ട്. പൊലീസും ജനപ്രതിനിധികളും വ്യാപാരികളും ചേർന്ന യോഗത്തിൽ ട്രാഫിക് പരിഷ്കരണവുമായി ബന്ധപ്പെട്ട ഉത്തരവാദിത്തം ബാലുശ്ശേരി പൊലീസ് തന്നെയാണ് ഏറ്റെടുത്തിരുന്നത്. പൊലീസിന് ട്രാഫിക് പരിഷ്കരണം നടപ്പാക്കാനായില്ലെങ്കിൽ പഞ്ചായത്ത് തന്നെ ബസ്സ്റ്റാൻഡിലേക്കുള്ള ബസുകളുടെ പ്രവേശനം തടഞ്ഞ് നവീകരണ പ്രവൃത്തി വേഗത്തിലാക്കാനാണ് തീരുമാനം. പ്രവൃത്തിയുമായി ബന്ധപ്പെട്ട് എട്ടു മാസക്കാലം സ്റ്റാൻഡ് അടച്ചിടുന്നതിൽ വ്യാപാരികൾക്ക് പ്രതിഷേധമുണ്ട്്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story