Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബ്രാഞ്ച് സമ്മേളനം

ബ്രാഞ്ച് സമ്മേളനം

text_fields
bookmark_border
ബേപ്പൂർ: സർക്കാർ ജീവനക്കാരുടെ ഭവനനിർമാണ വായ്പ പദ്ധതി നിർത്തലാക്കിയ ഉത്തരവ് പിൻവലിക്കണമെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻറ് എസ്. രവീന്ദ്രൻ ആവശ്യപ്പെട്ടു. കേരള എൻ.ജി.ഒ അസോസിയേഷൻ മീഞ്ചന്ത ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്രാഞ്ച് പ്രസിഡൻറ് പ്രേംനാഥ് മംഗലശ്ശേരി അധ്യക്ഷത വഹിച്ചു. യാത്രയയപ്പ് സമ്മേളനം ജില്ല പ്രസിഡൻറ് എൻ.പി. ബാലകൃഷ്ണനും സംഘടനാ ചർച്ച സെക്രട്ടറി ശശികുമാർ കാവാട്ടും ഉദ്ഘാടനം ചെയ്തു. സി. പ്രേമവല്ലി, എം.ടി. മധു, കെ. വിനോദ് കുമാർ, കെ. പ്രദീപൻ, ഡി.സി.സി ജനറൽ സെക്രട്ടറി രമേശ് നമ്പിയത്ത്, കെ. അബ്ദുൽ ഗഫൂർ, രാജീവൻ തിരുവച്ചിറ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story