Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightചക്കിട്ടപാറയിൽ സംസ്ഥാന ...

ചക്കിട്ടപാറയിൽ സംസ്ഥാന വോളി 16ന് തുടങ്ങും

text_fields
bookmark_border
പേരാമ്പ്ര: ചക്കിട്ടപാറ സ്റ്റാർസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ആഭിമുഖ്യത്തിൽ ഈമാസം 16 മുതൽ 26 വരെ ഇ.എം.എസ് സ്മാരക ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിൽ സംസ്ഥാനതല വോളിബാൾ ടൂർണമ​െൻറ് നടത്തുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സി.സി. ചാണ്ടി ചന്ദ്രൻ കുന്നേൽ എവർറോളിങ് വിന്നേഴ്സ് ട്രോഫിക്കും ഇ.എൻ. ദാമോദരൻ മാസ്റ്റർ സ്മാരക എവർറോളിങ് റണ്ണേഴ്സ്അപ്പ് ട്രോഫിക്കും വേണ്ടിയാണ് മത്സരം. ഉദ്ഘാടനമത്സരത്തിൽ സ്പാർട്ടൺ മാനന്തവാടി, ഇവ സ്പോർട്സ് ബാലുശ്ശേരിയെ നേരിടും. 17ന് കേരള പൊലീസും വിന്നേഴ്സ് നാദാപുരവും ഏറ്റുമുട്ടും, 18ന് ലീഡേഴ്സ് സ്പോർട്സ് കുറ്റ്യാടിയും ട്രിവാൻഡ്രം സിക്സേഴ്സും തമ്മിലാണ് മത്സരം, 19ന് ഫൈറ്റേഴ്സ് പാണപ്പുഴ, സ്റ്റാർ സ് സ്പോട്സ് ചക്കിട്ടപാറയെ നേരിടും. 20ന് ഒന്നാം സെമി ഫൈനലും 21ന് രണ്ടാം സെമിയും നടക്കും 23നാണ് ഫൈനൽ. വൈകീട്ട് അഞ്ചു മണി മുതൽ പ്രാദേശിക ടീമുകളുടെ മത്സരവും നടക്കും. പ്രധാന മത്സരം ഏഴു മണിക്കാണ് ആരംഭിക്കുക. 4000 പേർക്ക് ഇരിക്കാനുള്ള ഗാലറിയാണ് സജ്ജീകരിച്ചത്. പ്രവേശനം പാസ് മൂലം നിയന്ത്രിക്കും. 24ന് അഖില കേരള വടംവലി മത്സരവും നടത്തുന്നുണ്ട്. സ്വാഗതസംഘം കൺവീനർ ഇ.എം. ശ്രീജിത്ത്, പി.പി. രാജീവൻ, പി.പി. അനിയൻ, കെ.കെ. ഗിരീഷ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story