അന്ധവിശ്വാസങ്ങൾ ഇല്ലായ്​മ ചെയ്യാൻ നിയമം കൊണ്ടുവരണം

05:51 AM
06/01/2018
കുന്ദമംഗലം: ജനങ്ങളെ സാമ്പത്തികമായും രാഷ്ട്രീയമായും ശാരീരികമായും ചൂഷണംചെയ്യുന്ന അന്ധവിശ്വാസങ്ങളെ നിർമാർജനം ചെയ്യാൻ നിയമം കൊണ്ടുവരണമെന്ന് മർകസ് സമ്മേളനം അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു. മതത്തെക്കുറിച്ച് പൊതുസമൂഹത്തിൽ തെറ്റിദ്ധാരണ പരത്തുന്നതിൽ അന്ധവിശ്വാസങ്ങൾക്ക് വലിയ പങ്കുണ്ട്. രാഷ്ട്രീയ മുതലെടുപ്പിനുവേണ്ടി അന്ധവിശ്വാസങ്ങളെ ഉപയോഗപ്പെടുത്തുന്നവർ ജനാധിപത്യത്തെ ദുർബലപ്പെടുത്തുകയാണ്. മതപ്രമാണങ്ങളുടെ പിൻബലമില്ലാത്ത വിശ്വാസ -ആചാരങ്ങളാണ് മതനിയമങ്ങൾ ദുർവ്യാഖ്യാനിക്കുന്നതിനും തീവ്രവാദംപോലുള്ള സാമൂഹിക വിരുദ്ധ പ്രവണതകളിലേക്ക് ആളുകൾ ആകർഷിക്കപ്പെടുന്നതിനും കാരണമായി പ്രവർത്തിക്കുന്നത്. ആൾദൈവങ്ങൾ ഏതു മതവിശാസത്തിലാണെങ്കിലും എതിർക്കപ്പെടണം. മതവിശ്വാസങ്ങളിലും പ്രമാണങ്ങളിലും കൈകടത്താൻ മതബാഹ്യ ശക്തികൾക്ക് അവസരമൊരുക്കി കൊടുക്കുന്നത് അന്ധവിശ്വാസങ്ങളാണ്. ഇത്തരം ആളുകളെയും വിശ്വാസങ്ങളെയും ആചാരങ്ങളെയും ഒറ്റപ്പെടുത്താൻ വിശ്വാസി സമൂഹം മുന്നോട്ടുവരണമെന്നും പ്രമേയം ആവശ്യപ്പെട്ടു.
Loading...
COMMENTS