Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമന്ത്രിമാരുടെയും...

മന്ത്രിമാരുടെയും രാഷ്​ട്രീയക്കാരുടെയും അക്കൗണ്ട്​ വിവരങ്ങൾ ലഭ്യമാക്കണം ^ആർ. ബസന്ത്

text_fields
bookmark_border
മന്ത്രിമാരുടെയും രാഷ്ട്രീയക്കാരുടെയും അക്കൗണ്ട് വിവരങ്ങൾ ലഭ്യമാക്കണം -ആർ. ബസന്ത് മന്ത്രിമാരുടെയും രാഷ്ട്രീയക്കാരുടെയും അക്കൗണ്ട് വിവരങ്ങൾ ലഭ്യമാക്കണം -ആർ. ബസന്ത് കോഴിക്കോട്: മന്ത്രിമാരുടെയും രാഷ്ട്രീയക്കാരുടെയും അവരുടെ ബന്ധുക്കളുടെയും ഓഡിറ്റ് ചെയ്ത അക്കൗണ്ടുകൾ വിവരാവകാശ നിയമപ്രകാരം പൊതുജനങ്ങൾക്ക് ലഭ്യമാക്കാൻ നടപടി വേണമെന്ന് ജസ്റ്റിസ് ആർ. ബസന്ത്. ലോ കോളജിൽ ആർ.ടി.ഐ ഫെഡറേഷനും ക്ലിജോയുമായി ചേർന്ന് സംഘടിപ്പിച്ച വിവരാവകാശ നിയമം സംബന്ധിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഴിമതി തുടച്ചുനീക്കാനുള്ള ഫലപ്രദമായ മാർഗമാണ് വിവരാവകാശ നിയമം. ജനാധിപത്യത്തിൽ ജനങ്ങൾക്കാണ് പരമാധികാരം. ജനങ്ങളുടെ അറിയാനുള്ള അവകാശം വളരെ പ്രധാനമാണ്. വിവരത്തിൽനിന്നാണ് ജ്ഞാനവും വിവേകവുമുണ്ടാകുന്നത്. വിവരം ലഭിച്ച് ഉദ്ബുദ്ധരാകുന്ന വോട്ടർമാർ ശരിയായ ഭരണാധികാരികളെ തെരഞ്ഞെടുക്കും. കേശവാനന്ദ ഭാരതി കേസിനും മേനക ഗാന്ധി കേസിനും ശേഷം നിയമരംഗത്തുണ്ടായ സുപ്രധാന മുന്നേറ്റമാണ് വിവരാവകാശ നിയമമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അറിയാനുള്ള അവകാശം ഫലപ്രദമായി വിനിയോഗിക്കാൻ ജനങ്ങൾ മുന്നോട്ടുവന്നാൽ സർക്കാർ സംവിധാനങ്ങളെ നിരീക്ഷണ കാമറകൾക്കു മുന്നിൽ എന്നപോലെ ഭയപ്പെടുത്തി നിർത്താൻ പറ്റുമെന്ന് തുടർന്ന് സംസാരിച്ച പ്രമുഖ വിവരാവകാശ പ്രവർത്തകൻ അഡ്വ. ഡി.ബി. ബിനു പറഞ്ഞു. ആർ.ടി.ഐ ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി പത്മൻ കോഴൂർ, അഡ്വ. രാജീവ് എന്നിവരും സംസാരിച്ചു. പ്രിൻസിപ്പൽ ഡോ. ബിന്ദു എം നമ്പ്യാർ അധ്യക്ഷവഹിച്ചു. റിട്ട. ജഡ്ജി കെ.വി. സച്ചിദാനന്ദൻ മോഡറേറ്ററായിരുന്നു. ഡോ. സി. തിലകാനന്ദൻ സ്വാഗതവും എ.കെ. ശ്രീജൻ നന്ദിയും പറഞ്ഞു. പടം.......ab1
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story