Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Aug 2018 5:17 AM GMT Updated On
date_range 2018-08-31T10:47:59+05:30അത്തോളി മണ്ഡലം കോൺഗ്രസിൽ കൂട്ടരാജി
text_fieldsഅത്തോളി മണ്ഡലം കോൺഗ്രസിൽ കൂട്ടരാജി അത്തോളി: മണ്ഡലം കോൺഗ്രസിൽ കൂട്ടരാജി. മണ്ഡലം പ്രസിഡൻറിെൻറ നിയമനവുമായി ബന്ധപ്പെട്ട് നേതൃത്വം സ്വീകരിച്ച ജനാധിപത്യവിരുദ്ധ നിലപാടിൽ പ്രതിഷേധിച്ച് മണ്ഡലത്തിലെ ഭൂരിപക്ഷം മണ്ഡലം ബ്ലോക്ക് ഭാരവാഹികൾ തൽസ്ഥാനം രാജിവെച്ചു. പ്രതിഷേധ സൂചകമായി വിളിച്ചു ചേർത്ത പ്രവർത്തകയോഗത്തിൽ ഇയ്യാങ്കണ്ടി മുഹമ്മദ് (പ്രസി), സതീശൻ മാസ്റ്റർ (വൈസ് പ്രസി), കല്ലട ബാബു (ജന. സെക്ര), കെ.എം. ഉമേഷ്, സി.കെ. ഹമീദ്, മൂസ കേളോത്ത് (സെക്രട്ടറിമാർ), കുറ്റിയിൽ കുമാരൻ (ട്രഷറർ) എന്നിവരടങ്ങുന്ന സമാന്തര കമ്മിറ്റി രൂപവത്കരിച്ച് പ്രവർത്തനമാരംഭിക്കാൻ തീരുമാനിച്ചു. രാജിവെച്ചവർ: സി.വി. ഭാസ്കരൻ (ബാലുശ്ശേരി ബ്ലോക്ക് വൈസ് പ്രസി), കെ.എം. രാജൻ (ബ്ലോക്ക് ജന. സെക്ര), മോഹനൻ കവലയിൽ, ഗിരീഷ് പാലക്കര (എക്സി. അംഗംങ്ങൾ), ഐ. മുഹമ്മദ് (മണ്ഡലം വൈസ് പ്രസി), സതീശൻ മാസ്റ്റർ, ബാബു കല്ലട, കെ.പി. ജയപ്രകാശൻ, കെ.എം. ഉമേഷ്, ഒ.കെ. ഹമീദ്, കുറ്റിയിൽ കുമാരൻ (മണ്ഡലം ജന. സെക്രട്ടറിമാർ), വി.ടി.കെ. ഷാജു (യൂത്ത് കോൺഗ്രസ് ബ്ലോക്ക് ജന. സെക്രട്ടറി).
Next Story