Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപ്രളയബാധിതർക്കായി സഹായ...

പ്രളയബാധിതർക്കായി സഹായ പ്രവാഹം

text_fields
bookmark_border
വടകര: ദിനംതോറും പ്രളയബാധിതരെ സഹായിക്കാന്‍ സഹായപ്രവാഹം. താലൂക്കിലെ ബസുടമകളും തൊഴിലാളികളും കൈകോര്‍ത്തപ്പോള്‍ ലഭിച്ചത് 13,11,000 രൂപ. ഇക്കഴിഞ്ഞ ദിവസമാണ് താലൂക്കിലും പരിസര പ്രദേശങ്ങളിലും സര്‍വിസ് നടത്തുന്ന 175 സ്വകാര്യ ബസുകളാണ് നിധി സമാഹരിക്കാന്‍ സര്‍വിസ് നടത്തിയത്. ജീവനക്കാരുടെ വേതനത്തിന് പുറമെ സ്റ്റാൻറ് ഫീ, ബസ് പാസഞ്ചേഴ്സ് ഗൈഡ്മാരുടെയും ദിവസത്തെ വേതനവും ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. കൈത്താങ്ങായി മേമുണ്ട എച്ച്.എച്ച്.എസ് മേമുണ്ട: പ്രളയദുരിതത്തില്‍ സര്‍വതും നഷ്ടപ്പെട്ട നാടിന് കൈത്താങ്ങായി മേമുണ്ട ഹയര്‍സെക്കന്‍ഡറി സ്കൂളിലെ അധ്യാപകരും ജീവനക്കാരും. 135 ജീവനക്കാര്‍ മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യും. ഒരുകോടിയോളം രൂപവരുമിത്. മേമുണ്ട എച്ച്.എസി.സി ലെ കലാകാരന്മാരും അധ്യാപകരും ചേര്‍ന്ന് സംഘടിപ്പിക്കുന്ന 'പാട്ടുവണ്ടി' വടകര താലൂക്കി‍​െൻറ വിവിധ ഭാഗങ്ങളിൽ പ്രയാണം നടത്തി ദുരിതാശ്വാസ ഫണ്ട് സമാഹരിക്കുന്നുണ്ട്. പി.ടി.എ യുടെ നേതൃത്വത്തിലും ധനസമാഹരണം നടക്കുന്നുണ്ട്. കടത്തനാട്ട് മാധവി അമ്മ സ്മാരക അവാര്‍ഡ് തുകയും ദുരിതാശ്വാസ നിധിയിലേക്ക് വടകര: പുരോഗമന കലാ സാഹിത്യ സംഘം കടത്തനാട്ട് മാധവിഅമ്മ സ്മാരക കവിത അവാര്‍ഡി‍​െൻറ ഈവര്‍ഷത്തെ തുകയടക്കം 10,000 രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാന്‍ ട്രസ്റ്റ് തീരുമാനിച്ചു. പുരോഗമന കലാ സാഹിത്യ സംഘം മധുരഗീതങ്ങള്‍ ഗായകസംഘം വടകര കോട്ടപ്പറമ്പില്‍ വ്യാഴാഴ്ച നടത്തുന്ന 'പ്രളയപയോധി' കലാ സംഗമം വേദിയില്‍ ട്രസ്റ്റ് ചെയര്‍പേഴ്സൻ ചന്ദ്രിക തുക കൈ മാറും. ജല അതോറ്റി റിക്രിയേഷന്‍ ക്ലബ് അര ലക്ഷം നല്‍കി. വടകര: വാട്ടര്‍ അതോറിറ്റി സ്റ്റാഫ് റിക്രിയേഷന്‍ ക്ലബ് ദുരിതാശ്വാസ നിധിയിലേക്ക് അര ലക്ഷം നല്‍കി. ഓണാഘോഷത്തിനായി ജീവനക്കാരില്‍നിന്ന് സമാഹരിച്ച തുകയാണിത്. എക്സിക്യൂട്ടിവ് എൻജിനീയര്‍ കെ. വിനോദന്‍ വടകര തഹസില്‍ദാര്‍ക്ക് കൈമാറി. പ്രസിഡൻറ് പി.പി. ഇസ്മായില്‍, സെക്രട്ടറി ടി. രഞ്ജിത്ത്കുമാര്‍, പി. ദിനേശന്‍, എം.എം. അനില്‍, കെ. സന്തോഷ്കുമാര്‍, പി. പ്രതീഷ്കുമാര്‍, ആര്‍. ശ്രീജിത്ത് എന്നിവര്‍ സംബന്ധിച്ചു. അഴിയൂര്‍: അത്താണിക്കല്‍ റെസിഡന്‍സ് അസോസിയേഷന്‍ ദുരിതാശ്വാസ നിധിയിലേക്ക് 25, 000 രൂപ നല്‍കി. ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസി​െൻറയും അസോസിയേഷ​െൻറയും ഉദ്ഘാടനവും അഴിയൂര്‍ പഞ്ചായത്ത് പ്രസിഡൻറ് ഇ.ടി. അയൂബ് നിര്‍വഹിച്ചു. സി.വി. രാജന്‍ ക്ലാസെടുത്തു. ഇ. സുധാകരന്‍ അധ്യക്ഷതവഹിച്ചു. ഡോ. അബ്ദുൽ നസീര്‍, എ.ഇ.ഒ. സുരേന്ദ്രന്‍, ഷീബ അനില്‍, പൊയ്യില്‍ നാണു, കെ. കുഞ്ഞമ്മദ്, ആഷികാ അഭിലാഷ്, രാവിദ്, പറമ്പത്ത് സുബൈര്‍ എന്നിവര്‍ സംസാരിച്ചു. മഹല്ല് കമ്മിറ്റി ഒന്നരലക്ഷം രൂപ നല്‍കി കുന്നുമ്മക്കര: ദുരിതബാധിതര്‍ക്കായി കുന്നുമ്മക്കര നെല്ലാച്ചേരി ജുമാമസ്ജിദ് മഹല്ല് കമ്മിറ്റി ഒന്നര ലക്ഷം രൂപ നല്‍കി. സംഖ്യ മഹല്ല് പ്രസിഡൻറ് നടുക്കണ്ടി കുഞ്ഞബ്ദുല്ല ഹാജി ഏറാമല പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻറ് കെ.കെ. അഹമ്മദിന് കൈമാറി. മഹല്ല് സെക്രട്ടറി ടി.കെ. മഹമൂദ് ഹാജി, എം.കെ. യൂസഫ് ഹാജി, കാവില്‍ ബഷീര്‍ ഹാജി, ശാഖ യൂത്ത് ലീഗ് പ്രസിഡൻറ് ടി.എന്‍. റഫീഖ്, നിടുമ്പ്രത്ത് റസാഖ്, ഫാറൂഖ് കാവില്‍ എന്നിവര്‍ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story