Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവ്യാപാരിക്ക് കുത്തേറ്റ ...

വ്യാപാരിക്ക് കുത്തേറ്റ സംഭവം: സബ് ജഡ്ജി സ്ഥലം സന്ദർശിച്ചു

text_fields
bookmark_border
കൊടുവള്ളി: ലഹരി മാഫിയ സംഘത്തി​െൻറ ഗുണ്ടാവിളയാട്ടത്തിൽ വ്യാപാരി ആലപ്പുറായിൽ അബ്ദുൽ കരീമിന് (40) കുത്തേറ്റ സംഭവവുമായി ബന്ധപ്പെട്ട് ജില്ല സബ് ജഡ്ജി സംഭവസ്ഥലം സന്ദർശിച്ചു. കോഴിക്കോട് ജില്ല ലീഗൽ സർവിസ് അതോറിറ്റിക്കുവേണ്ടി സബ്‌ ജഡ്ജി ജയരാജാണ് ചൊവ്വാഴ്ച ഉച്ചക്ക് രണ്ടരയോടെ ലഹരിസംഘം അടിച്ചുതകർത്ത കട സന്ദർശിച്ചത്. കരീമിന് ആവശ്യമായ സഹായങ്ങൾ വാഗ്ദാനങ്ങൾ ചെയ്തു. സംഭവം ചോദിച്ചറിയുകയും ചെയ്തു. സംഭവത്തിൽ പാറോയിൽ ജുനൈദ് (റപ്പായി -22 ), കൊടുവള്ളി രാരോത്ത് ചാലിൽ മുഹമ്മദ് തമീം (ഈരോലി -23), വാരിക്കുഴിത്താഴം ഷാഫി (വെള്ളോച്ചി-23) എന്നിവർ റിമാൻഡിലാണ്.
Show Full Article
TAGS:LOCAL NEWS 
Next Story