Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Aug 2018 5:23 AM GMT Updated On
date_range 27 Aug 2018 5:23 AM GMTആവണി അവിട്ടം ആഘോഷിച്ചു
text_fieldsbookmark_border
കോഴിക്കോട്: തളി ബ്രാഹ്മണ സമൂഹ മഠത്തിെൻറ ആഭിമുഖ്യത്തിൽ 'ആവണി അവിട്ടം' (യജുർവേദ ഉപാകർമം) ആഘോഷിച്ചു. മഠത്തിൽ ബ്രഹ്മജ്ഞം, മഹാസങ്കൽപം എന്നിവ നടന്നു. തുടർന്ന് പ്രായശ്ചിത്ത സ്നാനത്തിനുശേഷം യജ്ഞോപവീത ധാരണം (പൂണൂൽ മാറ്റൽ) നടന്നു. കാണ്ഡഋഷി തർപ്പണം, ഹോമം, വേദാരംഭം, ജയാദി ഹോമം എന്നിവയും നടന്നു. ഉപാകർമ ചടങ്ങുകൾക്ക് തളി ബ്രാഹ്മണ സമൂഹം മുഖ്യ പുരോഹിതൻ എം.ആർ. വെങ്കിട്ടരാമ വാധ്യാർ മുഖ്യകാർമികത്വം വഹിച്ചു. സമൂഹം പുരോഹിതന്മാരായ കെ.വി. രഘു വാധ്യാർ, എൻ.കെ. വെങ്കിടാചല വാധ്യാർ എന്നിവർ കാർമികത്വം വഹിച്ചു. ചടങ്ങുകൾക്ക് തളി ബ്രാഹ്മണ സമൂഹം പ്രസിഡൻറ് പി. ധർമരാജൻ, സെക്രട്ടറി വി.പി. രവി, ജോയൻറ് സെക്രട്ടറി എം.ജെ. അനന്തനാരായണൻ, ട്രഷറർ കെ.എൻ. കൃഷ്ണമണി എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story