Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവെള്ളപ്പൊക്കത്തിൽ...

വെള്ളപ്പൊക്കത്തിൽ മുങ്ങിപ്പോയ കിണറുകൾ വൃത്തിയാക്കി

text_fields
bookmark_border
വേങ്ങേരി: ഫയർ ആൻഡ് റെസ്ക്യൂ സർവിസസ് സഹായത്താൽ കണ്ണാടിക്കൽ ഭാഗത്ത് വെള്ളപ്പൊക്കത്തിൽ വൃത്തികേടായി ഉപയോഗശൂന്യമായ കിണറുകൾ വൃത്തിയാക്കി. 12 കിണറുകളാണ് വെള്ളം വറ്റിച്ച് വൃത്തിയാക്കിയത്. എടക്കാട്ട് രതീഷ് കുമാർ, എടക്കാട്ട് ശാന്ത, കുറിയേടത്ത് സക്കീന, കുറിയേടത്ത് ബാലകൃഷ്ണൻ, കുറിയേടത്ത് ശശിധരൻ, കുറിയേടത്ത് മുജീബ് റഹിമാൻ, പീച്ചങ്ങാടത്ത് മുരളി, എളമ്പിലാട്ട് പ്രകാശൻ, എളമ്പിലാട്ട് മാളുക്കുട്ടി അമ്മ, എളമ്പിലാട്ട് ജനാർദനൻ, കുഴിയേടത്തുപറമ്പ് ഗോവിന്ദൻകുട്ടി നായർ, എളമ്പിലാട്ട് ഹരിദാസൻ എന്നിവരുടെ വീടുകളിലെ കിണറുകളാണ് വൃത്തിയാക്കിയത്. സ്റ്റേഷൻ ഓഫിസർ പനോത്ത് അജിത് കുമാർ, എ. ഷജിൽ കുമാർ, കെ. ശിവദാസൻ, വിപിൻ, എം.ടി. ഷാജി, എസ്.ബി. സജിത്ത് ഷൈബിൻ, മകേഷ്, കെ. രാജേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു വൃത്തിയാക്കിയത്. വരുംദിവസങ്ങളിലും പ്രവൃത്തി തുടരും.
Show Full Article
TAGS:LOCAL NEWS 
Next Story