Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Aug 2018 5:17 AM GMT Updated On
date_range 2018-08-27T10:47:58+05:30കേരളത്തിെൻറ പുനർനിര്‍മാണത്തിനായി രംഗത്തിറങ്ങുക -കെ.എൻ.എം
text_fieldsകോഴിക്കോട്: പ്രളയത്തിൽ തകർന്ന സംസ്ഥാനത്തിെൻറ പുനര്‍നിര്‍മാണത്തിനായി മുഴുവന്‍ ജനവിഭാഗങ്ങളും രംഗത്തിറങ്ങണമെന്ന് കെ.എന്‍.എം സംസ്ഥാന സെക്രേട്ടറിയറ്റ് ആവശ്യപ്പെട്ടു. റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാനതലത്തില്‍ കെ.എന്‍.എം ആസൂത്രണം ചെയ്ത പദ്ധതികള്‍ എല്ലാ വിഭാഗം ജനങ്ങള്‍ക്കും പ്രയോജനമായി തീരണമെന്നും കെ.എന്‍.എം വിലയിരുത്തി. ജില്ല കേന്ദ്രങ്ങളില്‍ കെ.എന്‍.എം റിലീഫ് ഹബുകള്‍ സജീവമാക്കും. ജില്ലതലത്തില്‍ പ്രവർത്തിക്കുന്ന മത-സാമൂഹിക-സന്നദ്ധ സംഘടനകളുടെ യോഗം വിളിച്ച് പ്രവര്‍ത്തകരെ ഏകോപിക്കണമെന്ന് കെ.എന്‍.എം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡൻറ് ടി.പി. അബ്ദുല്ലക്കോയ മദനി അധ്യക്ഷനായിരുന്നു. ജന. സെക്രട്ടറി പി.പി. ഉണ്ണീന്‍കുട്ടി മൗലവി, കെ.ജെ.യു സെക്രട്ടറി എം. മുഹമ്മദ് മദനി, ട്രഷറര്‍ നൂര്‍ മുഹമ്മദ് നൂരിഷാ, എന്‍.വി. അബ്ദുറഹ്മാന്‍, എ. അസ്ഗറലി, പാലത്ത് അബ്ദുറഹ്മാന്‍ മദനി, ഡോ. സുല്‍ഫീക്കര്‍ അലി, നാസര്‍ സുല്ലമി എന്നിവർ സംസാരിച്ചു.
Next Story