Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightpage6 ദീ​ർ​ഘ​ദ​ർ​ശി

page6 ദീ​ർ​ഘ​ദ​ർ​ശി

text_fields
bookmark_border
ദീർഘദർശി ഭാവിതലമുറക്ക് സമ്മാനമായി കൈമാറാൻ പൂർവികർ നമ്മെ ഏൽപിച്ചുപോയതാണ് ഇൗ ഭൂമിയും അതിലെ ജീവജാലങ്ങളുമെന്നാണ് പ്രകൃതി സംരക്ഷണത്തി​െൻറ അടിസ്ഥാന തത്ത്വം. ഇക്കാണുന്ന മലകളും കുന്നുകളും പുഴകളും വയലുകളുമെല്ലാം നമുക്ക് മാത്രമായുള്ളതല്ലെന്നും ഇനിയും ജനിക്കാനിരിക്കുന്ന കോടിക്കണക്കിന് ആളുകൾക്കുകൂടി അവകാശപ്പെട്ട ഭൂമിയാണിതെന്നുമാണ് ഇപ്പറഞ്ഞതിനർഥം. അത്രയേ മാധവ് ഗാഡ്ഗിൽ എന്ന പരിസ്ഥിതി ശാസ്ത്രജ്ഞനും പറഞ്ഞിട്ടുള്ളൂ. ലോകത്തെ വിവരമുള്ള പരിസ്ഥിതി ശാസ്ത്രജ്ഞരൊക്കെ പണ്ടേ പറഞ്ഞതാണിത്. അതി​െൻറ പേരിൽ ആ വയോധികനെ കുരിശിലേറ്റാൻ തുനിഞ്ഞിറങ്ങിയവരിൽ രാഷ്ട്രീയക്കാരും മതമേലധ്യക്ഷന്മാരുമൊക്കെയുണ്ട്. ഇത്രനാൾ തങ്ങൾ കഷ്ടപ്പെട്ട് സമ്പാദിച്ച കിടപ്പാടവും കൃഷി ഭൂമിയുമെല്ലാം അന്യാധീനപ്പെടുത്താൻ ഇറങ്ങിപ്പുറപ്പെട്ട ചാരനെന്ന പഴിവരെ കേൾേക്കണ്ടി വന്നു. വികസനത്തി​െൻറ പേരിൽ ഇനിയും നാം കാണിച്ചുകൂട്ടുന്ന പേക്കൂത്തുകൾ തുടർന്നാൽ, ഇൗ ഭൂമിക്ക് അധികം ആയുസ്സില്ലെന്നാണ് അദ്ദേഹം മുന്നറിയിപ്പു നൽകിയത്. ഇപ്പോഴിതാ, പ്രളയച്ചുഴിയിൽ അകപ്പെട്ട് കേരളമൊട്ടാകെ കേഴുേമ്പാൾ അദ്ദേഹം വീണ്ടും നമുക്ക് മുന്നിലെത്തിയിരിക്കുന്നു. ത​െൻറ മുന്നറിയിപ്പുകൾ മുഖവിലക്കെടുത്തിരുന്നെങ്കിൽ, ഒരു പരിധിവരെയെങ്കിലും ഇൗ ദുരന്തത്തെ പ്രതിരോധിക്കാമായിരുന്നില്ലേ എന്ന ചോദ്യം ഇനിയാരും കേൾക്കാതെ പോകരുത്. 'മനുഷ്യനിർമിത പ്രകൃതിദുരന്തം' എന്നാണ് ഇൗ പ്രളയക്കെടുതിയെ അദ്ദേഹം വിശേഷിപ്പിച്ചത്. ഇനിയെങ്കിലും നാം ഇദ്ദേഹത്തെ കേൾക്കാൻ തയാറാകുമോ? പശ്ചിമഘട്ടത്തെ ഭൂമിയിലെ അത്ഭുതങ്ങളിലൊന്നുതന്നെയെന്ന് വിശേഷിപ്പിക്കണം. ദക്ഷിണേന്ത്യയുടെ ഏറ്റവും വലിയ ജലസ്രോതസ്സ്; അതിഭീമമായ ജൈവകലവറയും. 500ൽ അധികം തരം പക്ഷികളുണ്ടിവിടെ. 350ൽ ഏറെ വിഭാഗത്തിൽപെട്ട ഉറമ്പുകളും മുന്നൂറോളം തരം മത്സ്യങ്ങളും നൂറുകണക്കിന് സസ്തനികളുമൊക്കെ ജീവിക്കുന്നു പശ്ചിമഘട്ടസാനുക്കളിൽ. 29 വിഭാഗത്തിൽപെട്ട ആദിവാസികളും പശ്ചിമഘട്ടത്തെ ഉപജീവിച്ചുകഴിയുന്നവരാണ്. ഇതിനുപുറമെ, തെന്നിന്ത്യയുടെ മഴ നിയന്ത്രിക്കുന്ന ഏറ്റവും വലിയ ഘടകവും 1600 കിലോമീറ്റർ വരുന്ന ഇൗ മലനിരകളാണ്. മറ്റൊരുതരത്തിൽ പറഞ്ഞാൽ, 'ദൈവത്തി​െൻറ സ്വന്തം നാട്' എന്ന വിശേഷണത്തിന് നമ്മുടെ ദേശത്തെ സജ്ജമാക്കിയത് പശ്ചിമഘട്ടമാണ്. പേക്ഷ, ഇന്ന് മരണമുനമ്പിലാണ് സഹ്യൻ. 1920-90 കാലത്തിനിടെ മാത്രം 40 ശതമാനം സസ്യങ്ങൾ ഇവിടെനിന്ന് അപ്രത്യക്ഷമാെയന്നാണ് കണക്ക്. കൈേയറ്റവും ഖനനവും വ്യവസായവും ടൂറിസവുമെല്ലാം അനുദിനം ഇൗ ജൈവസമ്പത്തിെന ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ്. അതിനിയും തുടരാൻ അനുവദിച്ചാൽ, നമുക്കിനി അധികം ഭാവിയില്ലെന്ന് ഗാഡ്ഗിൽ പറഞ്ഞാൽ അതിലും തെറ്റ് കണ്ടെത്തുന്നവരെ സമ്മതിക്കുകതന്നെ വേണം. പശ്ചിമഘട്ടത്തെ പൂർണമായും ഒരു പരിസ്ഥിതിലോല പ്രദേശമായി പരിഗണിച്ച് ഇനി അവിടെ നിർമാണ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുക, പൊതുഭൂമി സ്വകാര്യ ആവശ്യങ്ങൾക്ക് വിട്ടുനൽകാതിരിക്കുക തുടങ്ങിയ ഏതാനും നിർദേശങ്ങളാണ് അദ്ദേഹവും സംഘവും മുന്നോട്ടുവെച്ചത്. ആതിരപ്പിള്ളിപോലുള്ള 'വികസന' സങ്കൽപങ്ങളെ വലിച്ചു ദൂരെയെറിയാനും അദ്ദേഹം ഉപദേശിച്ചു. ആരും അതൊന്നും കേട്ടില്ല. വിവിധ അധികാര കേന്ദ്രങ്ങൾ സഖ്യം ചേർന്ന് ഗാഡ്ഗിലിനെ നാടുകടത്തി. ഇൗ പ്രളയക്കയത്തിൽനിന്ന് ചിലരെങ്കിലും ഗാഡ്ഗിലിനെ തിരിച്ചുവിളിക്കണമെന്ന് പറയുന്നുണ്ട്. പേക്ഷ, വേറൊരു കൂട്ടരുണ്ട്. അവർക്ക് ഇപ്പോഴും ആ അധികാര കേന്ദ്രങ്ങളോടാണ് താൽപര്യം. അവർക്കുവേണ്ടി പുതിയ പരിസ്ഥിതി സിദ്ധാന്തങ്ങൾ ചമച്ചുകൊണ്ടിരിക്കുന്ന തിരക്കിലാണവർ. ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കിയാലും ഇപ്പോഴത്തെ മഴക്കെടുതി ഉണ്ടാകുമായിരുന്നു എന്നാണ് ഇവരുടെ വാദം. പശ്ചിമഘട്ടം അതി​െൻറ സുവർണശോഭയിൽനിന്ന 1924ൽ ഇതിലും വലിയ വെള്ളപ്പൊക്കം ഉണ്ടായിേല്ല എന്നാണ് ഇൗ ചോദ്യത്തി​െൻറ യുക്തി. ഇക്കൂട്ടർ ഒരു പ്രധാന കാര്യം മറന്നുപോവുന്നു. മുൻവർഷങ്ങളിലേതിനെക്കാൾ 30-40 ശതമാനം അധിക മഴയാണ് ഇൗ വർഷം ലഭിച്ചത്. ആ മഴവെള്ളത്തെ കൃത്യമായി ശേഖരിച്ച് പ്രളയത്തെ പ്രതിരോധിക്കാനുള്ള മലകളും പുഴകളും തണ്ണീർത്തടങ്ങളുമെല്ലാം ഇന്നില്ലാതായിരിക്കുന്നു. അവയൊക്കെയും സംരക്ഷിക്കപ്പെടണമെന്നേ ഗാഡ്ഗിൽ ആവശ്യപ്പെട്ടിട്ടുള്ളൂ. കേരളത്തെ എന്നെന്നേക്കുമായി പ്രളയത്തിൽനിന്ന് രക്ഷപ്പെടുത്താനുള്ള അങ്ങാടിമരുന്നല്ല ഗാഡ്ഗിൽ റിേപ്പാർട്ട്. മൂന്ന് പതിറ്റാണ്ട് ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സയൻസിൽ അധ്യാപകനായിരുന്നു. അവിടെയിരുന്നാണ് രാജ്യത്തെ പരിസ്ഥിതി സംരക്ഷണത്തിനുള്ള അജണ്ടകൾ തയാറാക്കിയത്. 1976ൽ, കർണാടക സർക്കാർ മുള സംരക്ഷണ യജ്ഞം ആരംഭിച്ചപ്പോൾ അതുസംബന്ധിച്ച് പഠനം നടത്താൻ ഏൽപിച്ചതോടെയാണ്, ഗാഡ്ഗിൽ എന്ന ആക്ടിവിസ്റ്റ് ജനിക്കുന്നതെന്ന് പറയാം. നീലഗിരിെയ ഇന്ത്യയിലെ ആദ്യത്തെ ജൈവോദ്യാനമാക്കി മാറ്റുന്നതിലൊക്കെ മുന്നിൽനിന്ന് പ്രവർത്തിച്ചിട്ടുണ്ട്. ഇതൊക്കെ കണ്ടായിരിക്കാം രാജീവ് ഗാന്ധി ത​െൻറ ശാസ്ത്രോപദേഷ്ടാവായി അദ്ദേഹത്തെ നിയമിച്ചത്. നാഷനൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയിലും പ്രവർത്തിച്ചു. 2010ലാണ് കേന്ദ്ര സർക്കാർ, പശ്ചിമഘട്ട സംരക്ഷണത്തിനുള്ള പഠനത്തിനായി നിയോഗിച്ചത്-അതാണ് ഗാഡ്ഗിൽ കമീഷൻ റിപ്പോർട്ട്. സാധാരണ ഇത്തരം സമിതികളുടെ പഠനം പത്തും ഇരുപതും വർഷം നീളാറാണ് പതിവ്. പേക്ഷ, ഗാഡ്ഗിൽ ഒരു വർഷം തികയുന്നതിനുമുമ്പുതന്നെ റിപ്പോർട്ട് സമർപ്പിച്ചു. പ്രകൃതിസംരക്ഷണത്തിൽ വ്യക്തമായ കാഴ്ചപ്പാടുള്ള ഒരാൾക്ക് ഇൗ സമയംതന്നെ ധാരാളം. 1942 മേയ് 24ന് പുെണയിൽ ജനനം. പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞൻ ധനഞ്ജയ് രാമചന്ദ്ര ഗാഡ്ഗിലി​െൻറ മകനാണ്. പുണെയിലെ ഫെർഗൂസൻ കോളജിൽനിന്ന് ജീവശാസ്ത്രത്തിൽ ബിരുദം; ബോംബെ സർവകലാശാലയിൽനിന്ന് മാസ്റ്റർ ബിരുദം. കോളജ് കാലത്ത് ഹൈജംപ് താരമായിരുന്നു. സംസ്ഥാന റെക്കോഡ് നേടിയ അത്ലറ്റാണ്. ഗവേഷണത്തിന് ഹാർവാർഡ് സർവകലാശാലയാണ് തിരഞ്ഞെടുത്ത്. അഞ്ചു വർഷം അവിടെ ചെലവഴിച്ചു. 1971ൽ ഇന്ത്യയിലേക്ക് മടങ്ങിയെത്തി. മഹാരാഷ്ട്രയിലെ അഘാർകർ റിസർച് ഇൻസ്റ്റിറ്റ്യൂട്ടിലായിരുന്നു ആദ്യം. രണ്ടു വർഷത്തിനുശേഷം, ബംഗളൂരുവിലെത്തി. 2004ലാണ് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സയൻസിൽനിന്ന് വിരമിച്ചത്. ഇതിനിടെ പരിസ്ഥിതി സംബന്ധമായ നിരവധി രചനകൾ നിർവഹിച്ചു. പല പരിസ്ഥിതി സമരങ്ങളുടെയും ഭാഗമായി. പത്മശ്രീയും (1981) പത്മഭൂഷണും (2006) നൽകി രാജ്യം ആദരിച്ചിട്ടുണ്ട്. ടൈലർ പ്രൈസ് അടക്കം നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങളും തേടിയെത്തിയിട്ടുണ്ട്. ശാന്തി സ്വരൂപ് ഭട്നഗർ അവാർഡ് അടക്കം വേറെയും അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഹാർവഡിലെ പഠന കാലത്ത് കണ്ടുമുട്ടിയ കാലാവസ്ഥ ശാസ്ത്രജ്ഞ സുലോചനയാണ് ഭാര്യ. രണ്ടു മക്കൾ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story