Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസജീഷി​െൻറ ആദ്യ ശമ്പളം...

സജീഷി​െൻറ ആദ്യ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക്

text_fields
bookmark_border
വടകര: നിപ വൈറസ് ബാധിതരെ ശുശ്രൂഷിക്കുന്നതിനിടെ വൈറസ് ബാധിച്ച് മരിച്ച നഴ്സ് ലിനിയുടെ ഭര്‍ത്താവ് സജീഷ് ത​െൻറ ആദ്യശമ്പളം കാലവര്‍ഷക്കെടുതിയില്‍ ദുരി തമനുഭവിക്കുന്നവരെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. വ്യാഴാഴ്ച വടകര റെസ്റ്റ് ഹൗസിലാണ് മന്ത്രി ടി.പി. രാമകൃഷ്ണന് സജീഷ് ചെക്ക് കൈമാറിയത്. പേരാമ്പ്ര താലൂക്ക് ആശുപത്രി നഴ്സായിരുന്ന ലിനിയുടെ മരണത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ സജീഷിന് ജോലി നല്‍കിയത്. കൂത്താളി പി.എച്ച്.സിയിൽ ക്ലര്‍ക്കായി നിയമിക്കപ്പെട്ട സജീഷ് ജൂലൈയിലാണ് ജോലിയില്‍ പ്രവേശിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story