Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകുറ്റ്യാടിപ്പുഴയുടെ...

കുറ്റ്യാടിപ്പുഴയുടെ തീരങ്ങൾ സംരക്ഷിക്കണം

text_fields
bookmark_border
കുറ്റ്യാടി: കുറ്റ്യാടിപ്പുഴയുടെ തീരങ്ങൾ സംരക്ഷിക്കാൻ റിവർ മാനേജ്മ​െൻറ് ഫണ്ട് ഉപയോഗിച്ച് പുഴഭിത്തി സംരക്ഷിക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ എം.പി സർക്കാറിനോട് ആവശ്യപ്പെട്ടു. കുറ്റ്യാടി, വേളം പഞ്ചായത്തുകളിലെ ദുരിതാശ്വാസ കേന്ദ്രങ്ങൾ സന്ദർശിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കനത്ത മഴയെ തുടർന്ന് കുറ്റ്യാടിപ്പുഴയിൽ ക്രമാതീതമായി വെള്ളം വർധിക്കുകയാണെന്നും നൂറിലധികം കുടുംബങ്ങൾ അപകട ഭീഷണി നേരിടുകയാണെന്നും അദ്ദേഹം പറഞ്ഞു. കുറ്റ്യാടി, വേളം പഞ്ചായത്തുകളിലെ എടോൻചാൽ, ശാന്തിനഗർ, ഉത്തായിൽ എന്നീ സ്ഥലങ്ങളിലെ ദുരിതാശ്വാസ കേന്ദ്രങ്ങൾ അദ്ദേഹം സന്ദർശിച്ചു. മുയ്യോട്ടുമ്മൽ മോളി, എം. ഗോപാലൻ, മഠത്തിൽ ശ്രീധരൻ, ശ്രീജേഷ് ഊരത്ത്, കെ.സി. ബാബു. എന്നിവർ അനുഗമിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story