Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകൂടരഞ്ഞിയിൽ ആറു...

കൂടരഞ്ഞിയിൽ ആറു ക്യാമ്പുകളിൽ 1400 പേർ

text_fields
bookmark_border
തിരുവമ്പാടി: വ്യാപക ഉരുൾപൊട്ടലുണ്ടായ കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൽ മാത്രം 350 കുടുംബങ്ങളിൽ നിന്നായി 1400 പേർ ദുരിതാശ്വാസ ക്യാമ്പിൽ. കൂടരഞ്ഞി എസ്.എസ്.എച്ച്.എസ്.എസ്, പുഷ്പഗിരി ലിറ്റിൽ ഫ്ലവർ സ്കൂൾ, കൂമ്പാറ ഫാത്തിമബി എച്ച്.എസ്.എസ്, കക്കാടം ജി.എൽ.പി.എസ്, മഞ്ഞക്കടവ് ജി.എൽ.പി.എസ്, പൂവാറംതോട് ജി.എൽ.പി.എസ് എന്നീ സ്കൂളുകളിലാണ് ക്യാമ്പ് പ്രവർത്തിക്കുന്നത്. സന്നദ്ധ കൂട്ടായ്മകൾ ക്യാമ്പുകളിൽ സൗകര്യമൊരുക്കാൻ സജീവമാണ്. കൂമ്പാറ ഫാത്തിമബി സ്കൂളിലെ ക്യാമ്പിൽ കൂമ്പാറ പ്രവാസി കൂട്ടായ്മ, ഡി.വൈ.എഫ്.ഐ, യൂത്ത് ലീഗ് പ്രവർത്തകർ സഹായ ഹസ്തവുമായെത്തി. മാവേലി സ്റ്റോർ, റേഷൻ കടകൾ എന്നിവയിൽനിന്ന് ക്യാമ്പിലേക്കാവശ്യമായ സാധനങ്ങൾ വാങ്ങാൻ നിർദേശം നൽകിയതായി കൂടരഞ്ഞി വില്ലേജ് ഓഫിസർ യു. രാമചന്ദ്രൻ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story