Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2018 5:11 AM GMT Updated On
date_range 2018-08-17T10:41:59+05:30ദുരിതാശ്വാസക്യാമ്പിലും വെള്ളപ്പൊക്കം; അംഗങ്ങളെ മാറ്റിപാർപ്പിച്ചു
text_fieldsകക്കോടി: ദുരിതാശ്വാസക്യാമ്പിലും വെള്ളപ്പൊക്കം. എഴുപതോളം പേരെ മാറ്റിപ്പാർപ്പിച്ചു. പൂനൂർ പുഴ കരകവിഞ്ഞതിനാൽ ബുധനാഴ്ച ഉച്ചയോടെ നാൽപതോളം പേർ കിരാലൂർ എ.യു.പി സ്കൂളിൽ എത്തിയിരുന്നു. കക്കോടി പൂവത്തൂർ, കിരാലൂർ, പറമ്പിൽകടവ് ഭാഗങ്ങളിലുള്ളവരായിരുന്നു ആദ്യമെത്തിയത്. പുഴയിൽ വെള്ളം കൂടുകയാണെന്നും താഴ്ന്ന പ്രദേശങ്ങളിലുള്ളവർ ക്യാമ്പുകളിൽ എത്തണമെന്നും അറിയിച്ചിരുന്നെങ്കിലും പലരും ബുധനാഴ്ച രാത്രിയോടെയാണ് എത്തിയത്. രാത്രി പത്തോടെ വെള്ളം ഉയർന്നതിനാൽ വയോധികർ ഉൾപ്പെടെ കൂടുതൽ പേർ ക്യാമ്പിൽ എത്തിയെങ്കിലും വെള്ളം പൊങ്ങുകയായിരുന്നു. വാർഡ് അംഗം പ്രേമലീലയുടെ നേതൃത്വത്തിൽ വില്ലേജ് ഒാഫിസർ എം.സുജിത്തുമായി ബന്ധപ്പെടുകയും ക്യാമ്പിലുള്ളവരുടെ തീരുമാനപ്രകാരം സമീപം പ്രവർത്തിക്കുന്ന കാമ്പിലേക്ക് ആളുകളെ മാറ്റാൻ തീരുമാനിക്കുകയുമായിരുന്നു. ആളുകളെ മാറ്റുന്നതിന് ബോട്ടിെൻറ സഹായം വേണമെന്നതിനാലും സുരക്ഷാപ്രശ്നങ്ങളാലും ദുരന്ത നിവാരണ സേനയുടെ സഹായം അഭ്യർഥിച്ചു. രാവിലെ എട്ടരയോടെ മുപ്പതംഗ സേന ഏറെ പ്രയാസപ്പെട്ടാണ് ക്യാമ്പിലെത്തിയത്. ക്യാമ്പിനു സമീപം വീണ മരം ദുരന്തനിവാരണ സേന നാട്ടുകാരുടെ സഹായത്തോടെ മുറിച്ചുമാറ്റി. വാർഡ് അംഗങ്ങളായ മേലാൽ മോഹനൻ, എം. രാജേന്ദ്രൻ, പി. ഹരിദാസൻ, കൈതമോളി മോഹനൻ എന്നിവരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
Next Story