Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Aug 2018 5:02 AM GMT Updated On
date_range 2018-08-15T10:32:12+05:30മഴയിൽ വിരിഞ്ഞ് പൂവിപണി
text_fieldsകോഴിക്കോട്: ഒാണത്തെ വരവേറ്റ് മറുനാടൻ പൂക്കൾ വിപണിയിലെത്തി. പാളയം കേന്ദ്രീകരിച്ചാണ് പതിവുപോലെ പൂവിപണി. നിർത്താതെ മഴ പെയ്യുന്നതിനാൽ പതിവിൽനിന്ന് വിഭിന്നമായി വിരലിലെണ്ണാവുന്ന പൂക്കടകേള ഇത്തവണ പ്രവർത്തനം തുടങ്ങിയുള്ളൂ. റോസാപൂവാണ് വിപണിയിൽ കൂടുതലെത്തിയത്. ചുവപ്പ് റോസ് -120, ഒാറഞ്ച് റോസ് -140, മഞ്ഞ ജമന്തി -160, വെള്ള ജമന്തി -180, വാടാർമല്ലി -200, ചെട്ടി -100 എന്നിങ്ങനെയാണ് പൂക്കളുടെ മൊത്തവില. ചില്ലറ വിപണിയിൽ വില അൽപം ഉയരും. ഉന്തുവണ്ടിക്കാർ അത്തത്തിെൻറ തലേ ദിവസംതന്നെ പൂക്കച്ചവടം തുടങ്ങാറായിരുന്നു പതിവ്. എന്നാൽ, മഴകാരണം ഇത്തരക്കാർ പൂർണമായും വിട്ടുനിൽക്കുകയാണ്. മൊത്ത വ്യാപാരികളിൽനിന്ന് പൂവെടുത്ത് സമയബന്ധിതമായി വിറ്റുതീർക്കാനായില്ലെങ്കിൽ ആകെ നഷ്ടമാകുമെന്ന കണക്കുകൂട്ടലിലാണിവർ. ഉന്തുവണ്ടിക്കാർ പൂ വിൽപന തുടങ്ങാൻ വൈകുന്നത് മൊത്തക്കച്ചവടക്കാർക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുകയെന്ന് പാളയത്തെ വെങ്കിടേശ്വര ഫ്ലവർസ്റ്റാൾ ഉടമ വെങ്കിടേഷ് പറഞ്ഞു. മഴ നിർത്താതെ പെയ്യുന്നതിനാൽ കഴിഞ്ഞതവണത്തെ പലരും ഇത്തവണ രംഗത്തില്ല. രണ്ടോ മൂന്നോ ദിവസംകൊണ്ട് കാലാവസ്ഥ മാറുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ. ഒാണാേഘാഷം മിക്ക സംഘടനകളും വേണ്ടെന്നുെവച്ചതും വ്യാപാരികളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
Next Story