Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Aug 2018 5:20 AM GMT Updated On
date_range 14 Aug 2018 5:20 AM GMTവോയ്സ് അമ്പലപ്പടി സ്വാതന്ത്ര്യ സമര ക്വിസ് നടത്തി
text_fieldsbookmark_border
കക്കോടി: എഴുപത്തി ഒന്നാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി വോയ്സ് അമ്പലടി സംഘടിപ്പിച്ച രണ്ടാമത് ജില്ല തല സ്വാതന്ത്ര്യ സമര ക്വിസ് നടത്തി. എം.ഐ .എൽ പി സ്കൂൾ കക്കോടിയിലെ ഭഗത് എ.ഡി യും മുഹമ്മദ് ഫമിലും ഒന്നാം സ്ഥാനം നേടി. ഗുരുദേവ വിലാസം തലക്കുളത്തൂരിലെ ഫർഹാന യാസ്മിയും വിസ്മയയും.രണ്ടാം സ്ഥാനവും എം.ഐ.എൽ.പി.സ്കൂളിലെതന്നെ സന ഫെബിനും ഷാദിയ ഫാത്തിമയും.മൂന്നാംസ്ഥാനവും നേടി.യൂറിക്കാ അസിസ്റ്റന്റ് എഡിറ്ററും പ്രസിദ്ധ ബാലസാഹിത്യകാരനുമായ *ഷിനോജ് രാജ് ഉദ്ഘാടനം ചെയ്തു. കോർപ്പറേഷൻ കൗൺസിലർ നമ്പോൽ പറമ്പത്ത് പത്മനാഭൻ സമ്മാനദാനം നിർവഹിച്ചു.ജയന്തി ശശികുമാർ ,ജയൻ പൊയിലിൽ, ഹരിത മുരളി എന്നിവർ സംസാരിച്ചു.ശ്രീകുമാർ എം.,സിത്തു സംഗീത്, മോണിഷ് മേടയിൽ ,വേണു അമ്പലപ്പടി എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story