Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎലത്തൂർ തീരദേശ പൊലീസ്...

എലത്തൂർ തീരദേശ പൊലീസ് ​സ്​റ്റേഷൻ ഉദ്​ഘാടനം ചെയ്​തു

text_fields
bookmark_border
എലത്തൂർ: എലത്തൂർ തീരദേശ പൊലീസ് സ്റ്റേഷൻ ഉദ്ഘാടനം വിഡിയോ കോൺഫറൻസിങ്ങിലൂടെ തിരുവനന്തപുരത്തുനിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കനത്ത മഴയിലും മത്സ്യത്തൊഴിലാളികളും നാട്ടുകാരും ബോട്ടുടമകളും പുതിയാപ്പ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥികളും പൊലീസും ഉൾപ്പെടെ നിരവധി സ്ത്രീകളും ചടങ്ങിൽ സംബന്ധിച്ചു. തീവ്രവാദ പ്രവർത്തനങ്ങൾക്കെതിരെ ജാഗരൂകമാകുന്നതിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും സർക്കാർ സംവിധാനങ്ങൾ കേന്ദ്രീകരിച്ചിരിക്കുകയാണ്. ഇതിൽ മുഖ്യ പങ്കുവഹിക്കുന്നത് പൊലീസാണെന്നും പുതുതായി തുടങ്ങുന്ന സ്റ്റേഷനുകളുടെ സൗകര്യംകൂടി ലഭിക്കുമെന്നതിനാലാണ് പ്രതികൂലാവസ്ഥയിലും സ്റ്റേഷനുകളുടെ ഉദ്ഘാടനം മാറ്റാതിരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. പുതിയാപ്പ ഹാർബറിനു സമീപം 25 സ​െൻറ് സ്ഥലത്ത് നിർമിച്ച കെട്ടിടത്തിന് കേന്ദ്ര ഗവൺമ​െൻറ് 48 ലക്ഷം അനുവദിച്ചിരുന്നു. സംസ്ഥാനത്ത് മൊത്തം 10 തീരദേശ സ്റ്റേഷനുകൾക്ക് 4.8 കോടിയാണ് വകയിരുത്തിയിരുന്നത്. ഏഴുലക്ഷത്തോളം രൂപ സംസ്ഥാന സർക്കാറും ചെലവഴിച്ചാണ് എലത്തൂർ തീരദേശ സ്റ്റേഷൻ യാഥാർഥ്യമായത്. മേയർ തോട്ടത്തിൽ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. എം.കെ. രാഘവൻ എം.പി മുഖ്യ പ്രഭാഷണം നടത്തി. ഒാഖി ദുരന്തവേളയിൽ സ്തുത്യർഹമായ സേവനം നടത്തിയ മത്സ്യത്തൊഴിലാളികളെയും ബോട്ടുടമകളെയും അപകടത്തിൽപെട്ട കോസ്റ്റൽപൊലീസി​െൻറ ബോട്ടും ഉദ്യോഗസ്ഥരെയും രക്ഷപ്പെടുത്തിയ പി. അസ്കറിനെയും ചടങ്ങിൽ എം.പി ആദരിച്ചു. എക്സിക്യുട്ടിവ് എൻജിനീയർ കൃഷ്ണകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. കോസ്റ്റൽ പൊലീസ് ഡി.െഎ.ജി പി. ഫിലിപ്, കോസ്റ്റൽ സ്റ്റേഷൻ കമാൻഡൻറ് ഫ്രാൻസിസ് പോൾ, പോർട്ട് ഒാഫിസർ അശ്വനി പ്രതാപ്, വാർഡ് കൗൺസിലർ കെ. നിഷ, ഹാർബർ വകുപ്പ് എക്സിക്യൂട്ടിവ് എൻജിനീയർ മുഹമ്മദ് അൻസാരി, ഫിഷറീസ് വകുപ്പ് ജോ. ഡയറക്ടർ കെ.കെ. സതീഷ്, അരയസമാജം പ്രസിഡൻറ് കെ.െക. സുകുമാരൻ എന്നിവർ സംസാരിച്ചു. ജില്ല പൊലീസ് മേധാവി എസ്. കാളിരാജ് മഹേഷ് കുമാർ സ്വാഗതവും അസി. േനാർത്ത് കമീഷണർ ഇ.പി. പൃഥിരാജ് നന്ദിയും പറഞ്ഞു. കോസ്റ്റൽ ജില്ലയിലെ ബേപ്പൂർ തീരദേശ സ്റ്റേഷൻ പരിധിയെ മൂന്നായി വിഭജിച്ചാണ് എലത്തൂരും വടകരയിലും പുതുതായി രണ്ടു സ്റ്റേഷനുകൾ സ്ഥാപിച്ചത്. photo Puthiyappa - Coastal Police Station mayor എലത്തൂർ തീരദേശ പൊലീസ് സ്റ്റേഷൻ ഉദ്ഘാടനത്തിൽ മേയർ തോട്ടത്തിൽ രവീന്ദ്രൻ സംസാരിക്കുന്നു Puthiyappa - Coastal Police Station - inog.jpg എലത്തൂർ തീരദേശ പൊലീസ് സ്റ്റേഷൻ ഉദ്ഘാടനത്തിൽ എം.കെ. രാഘവൻ എം.പി മുഖ്യ പ്രഭാഷണം നടത്തുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story